13/06/2025
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 242പേരും കൊല്ലപ്പെട്ടു. 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും യാത്രാ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
വിമാനം തകർന്ന് വീണത് ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു.