Shaadi Mubarak

Shaadi Mubarak Shadi Mubarak is a hand-picked project to fullfill the dream of nine of the most desirable ladies wh

20/01/2018
 അബൂദാബി കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരിയില്‍ സംഘടിപ്പിച്ച വിവാഹ സഹായ സംഗമം ശാദി മുബാറക് നാടിന്റെ ഉത്സവ...
14/11/2017



അബൂദാബി കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരിയില്‍ സംഘടിപ്പിച്ച വിവാഹ സഹായ സംഗമം ശാദി മുബാറക് നാടിന്റെ ഉത്സവമായി.
ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും മികച്ചു നിന്ന പരിപാടിയില്‍ ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പി.കെ കുഞ്ഞമ്മദ് നഗരിയില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സുഹൃദ് സംമഗം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സില്‍ നന്മയുടെ കൈത്തിരി അണയുന്നില്ലെ്ന്നുളളതിന്റെ തെളിവാണ് ഇത്തരം പരിപാടികള്‍. മനുഷ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഇത്തരം വേദികളാണ് സമൂഹത്തില്‍ നന്മ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സകല മതങ്ങളും സ്‌നേഹം മാത്രമാണുദ്‌ഘോഷിക്കുന്നതെന്നും തുടര്‍ന്ന് സംസാരിച്ച സ്വാമി ആദ്മദാസ് യമി പറഞ്ഞു. മത സൗഹാര്‍ദ്ദത്തില്‍ വേരുന്നിയ ചരിത്രമാണ് ഭാരത്തിനും കേരളത്തിനുമുളളതെന്ന് തുടര്‍ന്ന് സംസാരിച്ച അബ്ദുസമദ് പൂക്കോട്ടൂര്‍ ചൂണ്ടിക്കാട്ടി.

നവാസ് പാലേരിയുടെ കലാപരിപാടിയും കൊച്ചുക്കുട്ടികളുടെ ഒപ്പന, അറബിക് ഡാന്‍സ്, അറബന മുട്ട് എന്നിവ സംഗമം കൊഴുപ്പേകി. ഉച്ചക്ക് നടന്ന കുടുംബ സംഗമം സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വൈകുന്നേരം സംഘടിപ്പിച്ച പൊതു സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാട്ടില്‍ മൊയ്തു മാസ്റ്റര്‍, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല വിവാഹ സഹായ നിധി ഏറ്റുവാങ്ങി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്ത് പെണ്‍കുട്ടികള്‍ക്കാണ് ശാദി മുബാറക് പദ്ധതി പ്രകാരം വിവാഹ സഹായം നല്‍കുന്നത്. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പെണ്‍കുട്ടികള്‍ക്ക് അഞ്ച് പവന്‍ വീതം സ്വര്‍ണ്ണമാണ് നല്‍കുന്നത്. ഗുണഭോക്താക്കളുടെ പേര് വിവരം വെളിപ്പെടുത്താതെ അവര്‍ക്ക് സഹായം അങ്ങോട്ട് എത്തിച്ചു നല്‍കുകയാണ് കെ.എം.സി.സി ചെയ്യുന്നത്. തുടര്‍ന്ന് വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, കോല്‍ക്കളി എന്നിവ അരങ്ങേറി.

ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മനസാക്ഷിയുണരണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
അബൂദാബി കെ.എം.സി.സി കുററ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരിയില്‍ സംഘടിപ്പിച്ച ശാദി മുബാറക് വിവാഹ സഹായ സംഗമത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ തരത്തിലുളള സാമൂഹിക പുരോഗതി കൈവരിക്കുമ്പോഴും സ്ത്രീധനം പോലെയുള്ള സമ്പ്രദായങ്ങള്‍ ക്യാന്‍സര്‍ പോലെ വര്‍ധിക്കുകയാണ്. സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയ രക്ഷിതാക്കള്‍ അവരുടെ വിവാഹ പ്രായമെത്തുമ്പോള്‍ സ്ത്രീധനം പോലെയുള്ള സമ്പ്രദായങ്ങള്‍ മൂലം ദുരിതത്തിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗല്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം കേരളം ഇന്നു നേടിയ സാമൂഹിക പുരോഗതിക്ക് കാരണമായ പ്രധാന ഘടകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പോയി അവിടുത്തെ സാഹചര്യങ്ങള്‍ കാണുമ്പോഴാണ് കേരളം എത്ര മാത്രം പുരോഗതി കൈവരിച്ചുവെന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.

കെ.എം.സി.സി പോലെയുള്ള സംഘടനകള്‍ ജീവ കാരുണ്യ-സേവന മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രസംസനീയമാണ്. വിവാഹ സംഗമം വിപുലമായ നടത്തിയ അബൂദാബി കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി മോയിന്‍ കുട്ടി, ടി സിദ്ദീഖ്, മിസ്ഹബ് കീഴരിയൂര്‍, ശറഫുദ്ദീന്‍ മംഗലാട്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മുസ്തഫ മുട്ടുങ്ങല്‍, സൂപ്പി തിരുവള്ളൂര്‍, ഹാരിസ് മുറിച്ചാണ്ടി, ആരിഫ് പീറ്റയില്‍, റഫീക് പാലോളളതില്‍, റസാഖ് അരയാക്കി, അമ്മദ് കെ.കെ.സി, ബഷീര്‍ കുനിയേല്‍, നാസര്‍ കുന്നുമ്മല്‍, ബാദുഷ അത്തോളി, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ബാസിത്ത് കായക്കണ്ടി സ്വാഗതവും അഷ്‌റഫ് നജാത്ത് നന്ദി പറഞ്ഞു.

രാവിലെ നടന്ന സൗഹൃദ സംഗമം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സ്വാമി ആത്മദാസ് യമി, അബ്ദുസദ് പൂക്കോട്ടൂര്‍, കടമേരി ബാലകൃഷ്ണന്‍, സോമന്‍ കരുവാണ്ടി, സത്യന്‍ മൊകേരി, കെ.ടി അബ്ദുറഹിമാന്‍, രാംദാസ് മണലേരി, പി.എം അബൂബക്കര്‍ മാസ്റ്റര്‍, ഹാഫിസ് മുഹമ്മദ് സംസാരിച്ചു. കുഞ്ഞബ്ദുല്ല പുല്ലാറോട്ട് സ്വാഗതവും മന്‍സൂര്‍ എടവലത്ത് നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പ് മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി അമ്മത് മാസ്റ്റര്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ലക്ക് നല്‍കി പ്രകാശനം ചെയ്തു.

കുടുംബ സംഗമം വനിതാ ലീഗ് നേതാവ് ജയന്തി രാജന്‍ ഉദ്ഘാടനം ചെയ്തു. എം.എം നഷീദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഷറഫുന്നിസ ടീച്ചര്‍, മുഫീദ, തയ്യില്‍ ആസ്യ ടീച്ചര്‍, റസിയ വെളളിലാട്ട്, കൗല ഗഫൂര്‍, സൈനബ, നസീമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാജിദ ടീച്ചര്‍ സ്വാഗതവും ഹാരിസ് മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.

04/11/2017
04/11/2017

പ്രിയരെ,

അബുദാബി കുറ്റ്യാടി നിയോജക മണ്ഡലം KMCC സംഘടിപ്പിക്കുന്ന ശാദി മുബാറക് പരിപാടിയുടെ സംഘാടക സമിതി യോഗം നാളെ 5/11/17 ഞായർ വൈകുന്നേരം 4 മണിക്ക് ആയഞ്ചേരി ലീഗ് ഹൗസിൽ വെച്ച് ചേരുന്നു.
താങ്കളുടെ സാന്നിധ്യം മഹനീയമാണ്. ഏറെ ബഹുമാനപൂർവ്വം ക്ഷണിക്കുന്നു.

ശറഫുദ്ധീൻ മംഗലാട്
പ്രസിഡന്റ്, അബുദാബി കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മറ്റി.
9048006692

02/11/2017

*ശാദി മുബാറക്*
അബുദാബി കുറ്റിയാടി മണ്ഡലം കെ.എംസി.സി യുടെ നേതൃത്വത്തിൽ വരുന്ന *നവംബർ12 ആയഞ്ചേരി യിൽ* വെച്ചു മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കളിൽ നിന്നും തിരെഞ്ഞെക്കുന്ന തികച്ചും അർഹരായ ഒൻപത് യുവതികളുടെ മംഗല്യ സ്വപ്‌നം പൂവാണിയിക്കാനുള്ള ഒരു കൈത്താങ്ങ് പദ്ധതിയാണ് ശാദി മുബാറക്. തിരഞ്ഞെടക്ക പെടുന്ന വ്യക്തിക്ക് അഞ്ചു പവൻ വീതം ഈ പദ്ധതി വഴി ലഭിക്കും. കുടുംബ സംഗമം, യുവജന പ്രവാസി സംഗമം, പൊതു സമ്മേളനം തുടങ്ങി വിവിധ സെഷനുകളിൽ പ്രമുഖരായ വിവിധ നേതാക്കൾ സംബന്ധിക്കും. ഈ സാദുദ്യമത്തിലേക്കു തങ്കളുടെ സഹായ സഹകരങ്ങൾ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് മണ്ഡലം കമ്മറ്റിയുമായി ബന്ധപ്പെടുക.

02/11/2017

*ശാദി മുബാറക് ലേക്ക് സ്നേഹപൂർവ്വം*
മംഗല്യ സൗഭാഗ്യം പൂവണിയുന്ന നിർധന കുടുംബങ്ങളിലെ 10 യുവതികൾക്ക് *അബുദാബി KMCC കുറ്റിയാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്നേഹ സമ്മാനമാണ് ശാദി മുബാറക്.* ദാരിദ്ര്യത്തിന്റെ കയ്പ് നീര് കുടിക്കുന്ന മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കളിൽ നിന്നും തിരഞ്ഞെടുക്കുന്ന നിർദ്ധന കുടുംബങ്ങളിലെ തരുണികൾക്കു 5 പവൻ വീതമാണ് വിവാഹ സമ്മാനമായി നൽകുന്നത്. പൊതു മധ്യത്തിൽ പ്രദർശിപ്പിക്കുക വഴി ആ കുടുംബത്തിന്റെ മാന്യതയെ ഹനിക്കുന്ന രീതിയിൽ നിന്നും വിഭിന്നമായി വിതരണം ചെയ്യുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആർഭാട വിവാഹങ്ങളുടെ ആഘോഷങ്ങൾക്കിടയിൽ വിവാഹ ധൂർത്തിനെ കുറിച്ചുള്ള ചർച്ചകൾക്കു പുറത്തു മംഗല്യ മോഹത്തിന് വഴി കാണാതെ ഗതി മുട്ടിനിൽക്കുന്ന പെണ്കൊടികൾ നമുക്കിടയിൽ ജീവിക്കുന്നു എന്ന തിരിച്ചറിവ് ഈ സംരംഭത്തിനു പിന്നിലുണ്ട്. ആഹ്ലാദകരമായ ഒരു ഒത്തു ചേരലിന്റെ ഒരവസരമാണിത്.
മണ്ഡലത്തിന്റെ ഹൃദയ ഭാഗമായ *ആയഞ്ചേരി യുടെ പ്രശാന്ത രമണീയമായ അന്തരരീക്ഷത്തിൽ 2017 നവംബർ 12 നു ഞായറാഴ്ച* രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മൂന്നു സെഷനുകളിലായി മാനവ മൈത്രി ഉയർത്തി പിടിക്കുന്ന *സൗഹൃദ സംഗമം, കുടുംബ സംഗമം, കുരുന്നു കളുടെ കലാ വിരുന്നുകൾ, തുടർന്ന് വൈകുന്നേരം 5 മണിക്ക് പൊതു സമ്മേളനം* തുടങ്ങി രാത്രി 10 മണിയോടെ സമാപിക്കുന്ന ചടങ്ങിൽ കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ, മത സാംസ്‌ക്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ശാദി മുബാറക്കിന്റെ സ്നേഹ സംഗമത്തിലേക്കു താങ്കളുടെയും കുടുംബത്തിന്റെയും സാനിദ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

*പ്രസിഡന്റ് / ജനറൽ സെക്രട്ടറി*
അബുദാബി കെ.എം.സി.സി കുറ്റിയാടി മണ്ഡലം കമ്മിറ്റി

Address

Ayanchery
Vadakara
673541

Alerts

Be the first to know and let us send you an email when Shaadi Mubarak posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category