EDeepika

EDeepika COORDINATING EVENTS AND ENTERTAINMENTS

ദീപിക യംഗ് മാസ്റ്റർ അവാർഡ് ഈവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയെഴുതുന്ന സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾക്കു ലക്ഷക്...
21/03/2025

ദീപിക യംഗ് മാസ്റ്റർ അവാർഡ്
ഈവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയെഴുതുന്ന സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾക്കു ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളുമായി ദീപിക യംഗ് മാസ്റ്റർ അവാർഡ്. രണ്ടു ഘട്ടങ്ങളിലായി ഓണ്‍ലൈനിലാണു പരീക്ഷ. ആദ്യഘട്ടത്തിൽ 45 മാർക്ക് എങ്കിലും ലഭിക്കുന്നവർക്കാണു രണ്ടാംഘട്ടത്തിൽ അവസരം.
📍സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ
കേന്ദ്രീകരിച്ച് 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 60 ചോദ്യങ്ങളുണ്ടാകും.
📍സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു, സ്റ്റേറ്റ് എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽനിന്നുള്ള നാലു വിദ്യാർഥികൾക്ക് 20,000 രൂപയും യംഗ് മാസ്റ്റർ അവാർഡും ഐഎസ്ആർഒയിലേക്കു യാത്രയുമാണ് ഒന്നാം സമ്മാനം.
📍📍നാലു വിദ്യാർഥികൾക്ക് 15,000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്േ‍റായുമാണ് രണ്ടാം സമ്മാനം.
📍📍📍നാലു വിഭാഗങ്ങളിൽനിന്നുള്ള 40 വിദ്യാർഥികൾക്ക് 1000 രൂപയും ഐഎസ്ആർഒ യാത്രയും മെമന്േ‍റായുമാണു മൂന്നാം സമ്മാനം.
✅പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ഗ്രേഡ് അനുസരിച്ചു മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും.
✅കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കു സ്പെഷൽ സമ്മാനവുമുണ്ടാകും.
✅ഏപ്രിൽ 12ന് ആണു പരീക്ഷ.
For Registration
https://deepika.com/yoUNG_MASTER_AWARD/home.aspx
Call: 8943848383

ബോൺ നതാലെ - നഗരത്തിൽ ഗതാഗത നിയന്ത്രണംബോൺതാലെയോടനുബന്ധിച്ച് 27.12.2024 തിയ്യതി ഉച്ചതിരിഞ്ഞ് 2 മണി മുതൽ, തൃശ്ശൂർ നഗരത്തിലു...
26/12/2024

ബോൺ നതാലെ - നഗരത്തിൽ ഗതാഗത നിയന്ത്രണം

ബോൺതാലെയോടനുബന്ധിച്ച് 27.12.2024 തിയ്യതി ഉച്ചതിരിഞ്ഞ് 2 മണി മുതൽ, തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല.
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെൻററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാര്ഴട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി ഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് പെൻഷൻഴമൂല ,ചെമ്പൂക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻറിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവ്വീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.
മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻവഴി ചെമ്പൂക്കാവ് ജംഗ്ഷനിലൽ നിന്നും വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷന്ഴ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻറിൽ പ്രവേശിക്കേണ്ടതും, ഇൻറോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജംഗ്ഷൻവഴി തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോര്ഴട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോര്ഴട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്
കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്ര‍യാർ, ചേർപ്പ് തുടങ്ങി കൂര്ഴക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽഎത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ പോകേണ്ടതാണ്
ഒല്ലൂർ, ആമ്പല്ലൂർ വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൻ മുണ്ടൂപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസും,ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സർവ്വീസ് നടത്തേണ്ടതാണ്.

കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയൽ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകേണ്ടതാണ്.

ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകേണ്ട എല്ലാ ലൈറ്റ് വെഹിക്കിൾസും കൂര്ഴക്കഞ്ചേരി ജംങ്ഷനിൽ നിന്നുംവലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.


കെ.എസ്.ആർ ടി.സി. സർവ്വീസുകൾ

കെ.എസ്.ആർ .ടി.സി സ്റ്റാൻറിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്.
പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി കെ.എസ്. ആർ .ടി.സി സ്റ്റാൻറിൽ പ്രവേശിക്കണ്ടതുമാണ്.
ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ITC ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ കോലോത്തുംപാടം വഴി സർവ്വീസ് നടത്തേണ്ടതാണ്.

ബോൺ നതാലെ ആരംഭിക്കുന്നത് സെൻറ് തോമസ് കോളേജ് റോഡ് പരിസരത്ത് നിന്ന് ആയതിനാൽ 3 മണി മുതൽ സെൻറ് തോമസ് കോളേജ് റോഡ്, സെൻറ് മേരീസ് കോളേജ് റോഡ്, ബെന്നറ്റ് റോഡ് എന്നിവിടങ്ങളിൽ വാഹനഗതാഗതവും വാഹന പാർക്കിങ്ങും കര്ഴശനമായി നിരോധിച്ചിട്ടുള്ളതാണ്. പാപ്പാമാരായി വരുന്നവരുടെ വാഹനങ്ങൾ ചുവടെ തന്നിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

Parking Places

Southern Area
Basilica Church, Thrissur

Northern Area
Infront of Corporation Indoor Stadium (Opp. KTDC)

Northern Area
Pallithamam Pay and Parking Ground Near Palace Stand

Eastern Area
Opp. Lourdes Church Pay & Park

Eastern Area
lourde Church

Eastern Area
Bishop House & DBCLC

Eastern Area
Chaldean Syrian College, East Fort

Eastern Area
Thoppe Stadium

Eastern Area
St. Thomas College Hostel

Eastern Area
Paravattani Church Compound (courtsey: thirssur city police)

08/10/2024

രാഷ്ട്രദീപിക സായാഹ്‌ന പത്രത്തിന്റെ 32 -ആം വാർഷികത്തോട് അനുബന്ധിച്ചു കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഡാൻസ് കോമ്പറ്റിഷൻ ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്നു. ഒരു കോളേജിൽ നിന്നും ഒരു ടീമിന് മാത്രമേ പങ്കെടുക്കാൻ കഴിയു

- First prize : 33,333/-
-Second Prize : 22,222/-
- Third Prize : 11,111/-
-consolation prize : 5,000/- to 5 teams

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 8943848383

COORDINATING EVENTS AND ENTERTAINMENTS

03/09/2024

ഓണം ഓഫർ
ദീപിക മാട്രിമോണിയലിൽ അംഗമാകൂ....
ചെറിയ നിരക്കിൽ ഒരു വര്ഷത്തേക്ക് ......

ഈ ഓഫർ ഒക്ടോബര് 31 വരെ മാത്രം

call: 9207735088

COORDINATING EVENTS AND ENTERTAINMENTS

മുക്കാട്ടുകര ദേവാലയത്തിൽ നടന്ന ദീപിക പ്രചാരണയജ്ഞത്തിൻറെ ഉദ്‌ഘാടനം വികാരി ഫാ. പോൾ പിണ്ടിയാൻ നിർവഹിക്കുന്നു. ദീപിക എഡിറ്റോ...
02/09/2024

മുക്കാട്ടുകര ദേവാലയത്തിൽ നടന്ന ദീപിക പ്രചാരണയജ്ഞത്തിൻറെ ഉദ്‌ഘാടനം വികാരി ഫാ. പോൾ പിണ്ടിയാൻ നിർവഹിക്കുന്നു. ദീപിക എഡിറ്റോറിയൽ കോഓർഡിനേറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി, കേന്ദ്രസമിതി ഭാരവാഹികൾ, യൂണിറ്റ് പ്രെസിഡന്റുമാർ എന്നിവർ സമീപം.

28/08/2024

മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയും കേരള കൾച്ചറൽ സെൻററും സംയുക്തമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും തിരുവാതിരക്കളി മത്സരവും
തിയതി : സെപ്തംബര് 8 , ഞായർ

വേഗം രജിസ്റ്റർ ചെയ്യുക...

COORDINATING EVENTS AND ENTERTAINMENTS

03/08/2024

പൂക്കളമത്സരം Season 2
ദീപിക ദിനപത്രം ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരം നടത്തുന്നു.
🌼 6 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം
🌼 ഇടവകകൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ, ക്ലബുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിങ്ങനെ ആർക്കും പങ്കെടുക്കാം
🍁പ്രായ പരിധി ഇല്ല
⏹️ സെപ്റ്റംബർ 7 ശനി
തൃശ്ശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ

ഒന്നാം സമ്മാനം : 15000 രൂപയും ട്രോഫിയും
രണ്ടാം സമ്മാനം : 12000 രൂപയും ട്രോഫിയും
മൂന്നാം സമ്മാനം : 10000 രൂപയും ട്രോഫിയും
കൂടാതെ അഞ്ചു ടീമുകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും (1000 രൂപ വീതം)
കൂടുതൽ വിവരങ്ങൾക്ക്
9349599032

COORDINATING EVENTS AND ENTERTAINMENTS

പെയിന്റിംഗ് മത്സരം കളർ ഇന്ത്യമലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച് കുട്ടികൾക്കായി നടത്...
17/07/2024

പെയിന്റിംഗ് മത്സരം കളർ ഇന്ത്യ
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച് കുട്ടികൾക്കായി നടത്തുന്ന പെയിന്റിംഗ് മത്സരം കളർ ഇന്ത്യ സീസൺ 3, ഓഗസ്റ്റ് 12 തിങ്കളാഴ്ച നടത്തുന്നു.
* എൽകെജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥി വിദ്യാര്ഥിനികൾക്കും പങ്കെടുക്കാം.
* പങ്കെടുക്കുന്ന എല്ലാവര്ക്കും സർട്ടിഫിക്കറ്റുകൾ ...
* പങ്കെടുക്കുന്ന എല്ലാവര്ക്കും സ്പെഷ്യൽ ഗിഫ്റ് കൂപ്പണും (തൃശൂർ, പാലക്കാട് ജില്ലകൾക്ക് മാത്രം) ലഭിക്കുന്നു.
* ഓരോ സ്കൂളിലും ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന കുട്ടികൾക്കും കൂടാതെ കുട്ടികളുടെ എണ്ണം അനുസരിച്ചു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.
* ജില്ലാ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്കും അതിനു പുറമെ 10 പേർക്ക് വീതം പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഉടൻ നിങ്ങളുടെ സ്കൂൾ ടീച്ചറെ contact ചെയ്യുമല്ലോ

ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന ജൂലായ് 03 ദുക്രാന ദിനത്തിൽ പരീക്ഷകൾ നടത്തുവാൻ ഉള്ള സർവകലാശാലകളുടെ തീരുമാനം അങ്ങേയറ്റം ...
26/06/2024

ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന ജൂലായ് 03 ദുക്രാന ദിനത്തിൽ പരീക്ഷകൾ നടത്തുവാൻ ഉള്ള സർവകലാശാലകളുടെ തീരുമാനം അങ്ങേയറ്റം *പ്രതിഷേധാർഹം..*

ക്രൈസ്തവർ മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലായ് മൂന്ന് ദുക്റാന അഥവാ സെന്റ് തോമസ് ദിനം. അന്നേദിവസം വിവിധ സർവകലാശാലകളിൽ പരീക്ഷകൾ നടത്തുവാൻ നിശ്ചയിച്ചിരിക്കുകയാണ്. ക്രിസ്ത്യൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതി നിഷേധകവുമാണ്. നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി ക്രമീകരിച്ച് കൊണ്ട് നീതി നടപ്പിലാക്കുക.

ജൂലായ് 03 നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ സർവകലാശാലകൾ മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപത കെ സി വൈ എം യുവജനങ്ങളുടെ നേതൃത്വത്തിൽ ഇ-മെയിൽ കാമ്പയിൽ നടത്തുന്നു..

*കെ സി വൈ എം തൃശ്ശൂർ അതിരൂപത*

ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം കല്ലടിക്കോട് എ യു പി സ്ക്കൂളിൽ കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് യൂസഫ...
26/06/2024

ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം കല്ലടിക്കോട് എ യു പി സ്ക്കൂളിൽ കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് യൂസഫ് പാലക്കൽ വിദ്യാർത്ഥികൾക്ക് ദീപിക പത്രത്തിൻ്റെ കോപ്പികൾ നൽകി നിർവ്വഹിക്കുന്നു. പ്രധാന അധ്യാപകൻ പ്രമോദ് വർഗീസ്, ബിനോയി ജോസഫ്
ഡോ. മാത്യു കല്ലടിക്കോട്, മനോജ്, സനൽ ആൻ്റോ എന്നിവർ സമീപം. ദീപിക

*_തൃശൂർ അതിരൂപത സി എൽ സി വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണദിനം സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു._*🤍🩵 _പുത്തൂർ ഫൊറോന സി.എൽ...
23/06/2024

*_തൃശൂർ അതിരൂപത സി എൽ സി വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണദിനം സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു._*🤍🩵

_പുത്തൂർ ഫൊറോന സി.എൽ.സിയുടെ അഭിമുഖ്യത്തിൽ പുത്തൂർ സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ വെച്ചു ജൂലൈ 28നു നടക്കുന്ന തൃശൂർ അതിരൂപത തല വി. ഇഗ്നേഷ്യസ് ലയോള അനുസ്‌മരണത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനക്കൽ നിർവ്വഹിച്ചു.തൃശൂർ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി നിർദ്ദേശങ്ങൾ നൽകി.തൃശൂർ അതിരൂപത സി.എൽ.സി പ്രസിഡന്റ് ജെറിൻ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ചു വിപുലമായ പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിക്കുകയും കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പുത്തൂർ ഫൊറോന സി.എൽ.സി പ്രമോട്ടർ ഫാ.സിറിയക് ചാലിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന സി എൽ സി പ്രസിഡന്റ് ഗോഡ്സൺ കർമ്മപരിപാടികൾ വിശദീകരിച്ചു. അനുസ്മരണദിന അതിരൂപത കൺവീനർ നൈബിൻ സ്വാഗതവും പുത്തൂർ ഫൊറോന സി എൽ സി പ്രസിഡന്റ് ഗോഡ്സൺ നന്ദിയും രേഖപ്പെടുത്തി. സ്വാഗതം സംഘം ഓഫീസ് ഉൽഘാടനത്തിന് പുത്തൂർ ഫൊറോന സഹ വികാരി ഫാ. നിർമൽ അക്കരപാട്ടക്കൽ, അതിരൂപത-ഫൊറോന-ഇടവക സി എൽ സി ഭാരവാഹികൾ നേതൃത്വം നൽകി._

*_തൃശ്ശൂർ അതിരൂപത സി.എൽ.സി 🩵🤍_*

നെല്ലിക്കുന്ന് സെൻ്റ് സെബാസ്റ്റ്യൻസ് സി.ജി. എച്ച് എസി ലെ  മെറിറ്റ് ഡേ    വാർഡ് കൗൺസിലർ ശ്രീമതി മേഴ്സി അജി ഉദ്ഘാടനം ചെയ്ത...
23/06/2024

നെല്ലിക്കുന്ന് സെൻ്റ് സെബാസ്റ്റ്യൻസ് സി.ജി. എച്ച് എസി ലെ മെറിറ്റ് ഡേ വാർഡ് കൗൺസിലർ ശ്രീമതി മേഴ്സി അജി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് പ്രൊവിൻഷ്യാൾ റവ. സിസ്റ്റർ ഫോൺസി മരിയ അധ്യക്ഷത വഹിച്ചു. പഠന നിലവാരം ഉയർത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. Residential Manager of Deepika ഫാദർ ജിയോ തെക്കിനിയിത്ത് അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു പ്രധാനധ്യാപിക റവ. സി സ്റ്റർ ദീപ ഫ്രാൻസിസ് സ്വാഗതമാശംസിച്ചു. മുൻപ്രധാനധ്യാപിക യായിരുന്ന റവ .സിസ്റ്റർ സവിധ റോസ് മെറിറ്റ് ഡേ ട്രോഫികൾ കുട്ടികൾക്ക് നൽകി.മദർ സുപ്പീരിയർ സിസ്റ്റർ ആഗ്നൽ ,പി.ടി.എ , എം.പി.ടി.എ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു . അടുത്ത ബാച്ചിന് മാതൃക പകരും വിധം ക്ലാസ്സ് പ്രതിനിധി ട്രീസബാബു പഠനാനുഭവങ്ങൾ പങ്കു വച്ചു. സിസ്സർ ജിൻസ തെരേസ് നന്ദി പറഞ്ഞു.

Address

Thrissur

Telephone

+918281848383

Website

Alerts

Be the first to know and let us send you an email when EDeepika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EDeepika:

Share

Category