03/06/2025
മയക്കുമരുന്നിനെതിരെ സാമൂഹിക സന്ദേശവുമായി കേരള കലാമണ്ഡലത്തിൻ്റെ നൃത്തശില്പം.
ഭയാനകമായ സാമൂഹ്യകവിപത്തായി മാറിക്കൊണ്ടിരിക്കുന്ന കുട്ടികളിലെ മയക്കുമരുന്നുശീലത്തിനെതിരെ കേരള നാഷണൽ സർവീസ് സ്‌കീമിനുവേണ്ടി ഡോ. E R ശിവപ്രസാദ് രചിച്ച പ്രമേയഗാനത്തിന് കേരളകലാമണ്ഡലത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ നൃത്ത ശിൽപ്പമാണ് ‘തുടി’.
ഭാരതീയ ശാസ്ത്രീയ നൃത്തത്തിന്റെ ഭാവ-രാഗ-താളങ്ങളിലൂടെ ഈ അവതരണം മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശമാണ് നൃത്ത ഭാഷയിലൂടെ നൽകുന്നത്.
കുട്ടികളുടെ മാനസിക സംഘർഷം, പ്രതീക്ഷ, സാമൂഹിക പ്രതിരോധശേഷി എന്നിവ അനാവരണം ചെയ്യുന്ന ഈ അവതരണം ഓരോരുത്തരുടെയും മന:സാക്ഷിയെ ഉണർത്തുവാൻ ഉതകുന്നതായിരിക്കും എന്ന് ഞങ്ങൾ കരുതുന്നു.
നമ്മുടെ ഭാവിതലമുറ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ മഹാവിപത്തിനെ നമ്മുടെ സമൂഹത്തിൽനിന്നും സമൂലം പറിച്ചുകളയുന്നതിനുള്ള പോരാട്ടത്തിൽ ഈ കലാവിഷ്ക്കാരം ഒരു കൈത്താങ്ങായിത്തീരട്ടെ എന്ന പ്രത്യാശയോടെ ഈ പുതിയ അധ്യയനവർഷത്തിൽ നിങ്ങൾക്കായി കലാമണ്ഡലം ഈ ആവിഷ്കാരം സമർപ്പിക്കുന്നു.