05/06/2017
എയർലൈൻ തീരുമാനിക്കുന്ന ടിക്കറ്റ് നിരക്കിൽ പതിനായിരമോ ഇരുപതിനായിരമോ കൂടിയാലും അത് കൊടുക്കാൻ തയ്യാറാവുന്ന യാത്രക്കാർ ഒരു ട്രാവൽ ഏജൻസി വാങ്ങുന്ന തുച്ചമായ സർവീസ് ചാർജ് ആയ ഇരുന്നൂറോ മുന്നൂറോ രൂപ വലിയ ഒരു ഭാരമായി കാണുന്നു...അത് ലാഭിക്കാനാണ് അവർ ഓണ്‍ലൈൻ വഴി ടിക്കറ്റ് എടുക്കുന്നതും...
യാത്രക്കാരനുമായി നേരിട്ട് ഒരു ബന്ധവും ഇല്ലാത്ത ഓണ്‍ലൈൻ കമ്പനികൾ അവർക്ക് ലക്ഷ്യ സ്ഥാനത്ത് എത്തും വരെ ടെൻഷൻ മാത്രം നൽകുമ്പോൾ ടിക്കറ്റ് എടുക്കുന്ന ദിവസ്സം മുതൽ യാത്ര കഴിയുംവരെ ആ യാത്രക്കാരന് എന്ത് സഹായവും ചെയ്ത് കൊടുക്കാനും എന്തെങ്കിലും കാരണവശാൽ യാത്രയിൽ ബുദ്ധിമുട്ടുണ്ടായാൽ മുടക്കിയ തുകയിൽ പരമാവധി യാത്രക്കാരന് തിരികെ വാങ്ങി കൊടുക്കാനും ട്രാവൽ ഏജൻസിക്ക് കഴിയുന്നു...
അൽപ ലാഭം നോക്കി ഓണ്‍ലൈൻ വഴി ടിക്കറ്റ് എടുക്കുമ്പോൾ അതിൽ ഒരുപാട് അപകടം പതിയിരിപ്പുണ്ട് എന്നുള്ളത് മനസിലാകണമെങ്കിൽ തട്ടിപ്പിനിരയാകുക തന്നെ വേണം...
ഇതുപോലെ ഒരുപാട് ആൾക്കാർക്ക് ദിനേനെ ആയിരങ്ങൾ നഷ്ടമാകുന്നുണ്ട്. അവർക്ക് പറ്റിയ അബദ്ധം പുറത്ത് പറയാതെ അതോട് കൂടി ഓണ്‍ലൈൻ ബുക്കിംഗ് അവസാനിപ്പികുകയാണ് അവർ ചെയ്യാറുള്ളത്...
200-300 രൂപയോ (20-40 ദിർഹമോ) ഒരു ട്രാവൽ ഏജൻസിക്ക് അധികം നൽകി ടിക്കറ്റ്
എടുക്കാൻ ശ്രമിക്കുക... മികച്ച സർവീസിന് മുൻഗണന നൽകുക.