Blue Mint Catering

Blue Mint Catering Celebrate Your Great Occasions With Blue Mint......

23/12/2023
സേമിയ പായസംആവശ്യമായ സാധനങ്ങൾസേമിയ - 1കപ്പ്‌ പാൽ - 1 ലിറ്റർ നെയ്യ് - 2 ടേബിൾ സ്പൂണ്‍ കണ്ടൻസ്ഡ് മിൽക്ക്‌ - 200 ഗ്രാം ഏലക്ക...
11/03/2022

സേമിയ പായസം

ആവശ്യമായ സാധനങ്ങൾ

സേമിയ - 1കപ്പ്‌

പാൽ - 1 ലിറ്റർ

നെയ്യ് - 2 ടേബിൾ സ്പൂണ്‍

കണ്ടൻസ്ഡ് മിൽക്ക്‌ - 200 ഗ്രാം

ഏലക്ക - 2,പൊടിച്ചത്

കശുവണ്ടി,ഉണക്ക മുന്തിരി - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

1. ആദ്യം കുറച്ചു നെയ്യിൽ കശുവണ്ടി,മുന്തിരി വറുത്തു മാറ്റി വെക്കുക. അതേ നെയ്യിൽ തന്നെ സേമിയ ബ്രൌണ്‍ ആകുന്ന വരെ വറക്കുക.

2. ഒരു പാത്രത്തിൽ പാൽ തിളപിച്ചു വറുത്ത സേമിയ വേവിക്കുക. ഏലക്ക പൊടി ചേർക്കുക.

3.സേമിയ വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക.

4. കശുവണ്ടി,ഉണക്ക മുന്തിരി ചേർക്കുക.

മട്ടണ്‍ കറിചേരുവകള്‍കുറച്ചു കൊഴുപ്പും എല്ലും ചേര്‍ന്ന മട്ടണ്‍ - 500 ഗ്രാംഇഞ്ചി  -  1 കഷണംവെളുത്തുള്ളി - 6  അല്ലിചെറിയഉള്...
10/03/2022

മട്ടണ്‍ കറി

ചേരുവകള്‍
കുറച്ചു കൊഴുപ്പും എല്ലും ചേര്‍ന്ന മട്ടണ്‍ - 500 ഗ്രാം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 6 അല്ലി
ചെറിയഉള്ളി ഇടത്തരം കഷണങ്ങളാക്കിയത് - 15 എണ്ണം
പച്ചമുളക് - 4 എണ്ണം
മുളക്പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്
പെരുംജീരകം - 1 ടീ സ്പൂണ്‍
കശ്കശ് - 1 ടീ സ്പൂണ്‍
പട്ട - 2 കഷ്ണം
ഗ്രാംബു - 6 എണ്ണം
തക്കോലം - 2 എണ്ണം
ഏലക്കായ് - 4 എണ്ണം
കുരുമുളക് - ¼ ടീസ്പൂണ്‍
സര്‍വ്വസുഗന്ധി അല്ലേല്‍ രംഭയില - 2
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന്
കടുക് - ½ ടീസ്പൂണ്‍
വറ്റല്‍ മുളക് - 4
ഉള്ളി ചെറുതായി അരിഞ്ഞത് - ¼ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - കുറച്ച്
തക്കാളി നാലായി മുറിച്ചത് - 2 എണ്ണം

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി ഇതില്‍ വൃത്തിയാക്കി വച്ചിട്ടുള്ള ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, വെള്ളം ചേര്‍ത്ത് മൂടി വേവിക്കുക. ചീനച്ചട്ടിയില്‍ പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം ഇവ ചൂടാക്കി ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കരിയാതെ ചൂടാക്കി നല്ലപോലെ അരച്ചു കഷണങ്ങളിലേക്ക് ചേര്‍ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറു കുറുകി വരുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ക്കുക. തിളക്കുന്നതിനുമുമ്പായി വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവയിട്ട് താളിക്കുക. അവസാനമായി മല്ലിയില ചേർക്കുക .

മീന്‍ മുളകിട്ടത്ആവശ്യമുള്ള സാധാനങ്ങള്‍മീന്‍ കഷണങ്ങളാക്കിയത് – കാല്‍ കിലോചെറിയ ഉള്ളി – 100 ഗ്രാംപിരിയൻ മുളക് അരച്ചത് – 2 ...
09/03/2022

മീന്‍ മുളകിട്ടത്

ആവശ്യമുള്ള സാധാനങ്ങള്‍

മീന്‍ കഷണങ്ങളാക്കിയത് – കാല്‍ കിലോ
ചെറിയ ഉള്ളി – 100 ഗ്രാം
പിരിയൻ മുളക് അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – ഒരു ഇഞ്ചി
വെളുത്തുള്ളി ചതച്ചത് – ഒന്ന്
പച്ചമുളക് നീളത്തില്‍ കീറിയത് – ആറ്
തക്കാളി അരിഞ്ഞത് – ആറെണ്ണം
കുടം പുളി- കുറച്ചധികം
കറിവേപ്പില – ഒരു തണ്ട്
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി- ഒന്നര രണ്ട് ടീസ്പൂണ്‍
ഉലുവ- 1 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 ടേ. സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണയൊഴിച്ച് തിളച്ചാല്‍ കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക. ഇതിന് ശേഷം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക.

ഇത് നന്നായി വഴറ്റിക്കഴിഞ്ഞാല്‍ അരച്ച മുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് തക്കാളി ഇടുക. തക്കാളിയും നന്നായി വഴറ്റിയാല്‍ പുളി വെള്ളം ഒഴിക്കുക. എത്രത്തോളം വഴറ്റുന്നോ അത്രയും രുചി കൂടുമെന്നാണ് പറയാറ്.

പുളിവെള്ളമൊഴിച്ച് കഴിഞ്ഞാല്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് അടച്ച് തിളക്കാന്‍ വെക്കുക. ആദ്യം അല്‍പ്പം തിളച്ചാല്‍ മീന്‍ ഇട്ട് വീണ്ടും അടച്ച് വെക്കുക. തിളച്ച് കഴിഞ്ഞാല്‍ കറിവേപ്പില ഇടാം.

❤️
10/07/2021

❤️

08/03/2021

Happy women’s day

🌹🌹🌹🌹
23/12/2020

🌹🌹🌹🌹

Address

Thiruvananthapuram
695009

Telephone

+919745644133

Website

Alerts

Be the first to know and let us send you an email when Blue Mint Catering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blue Mint Catering:

Share

Category