17/12/2024
മനുഷ്യത്വ മുള്ള ഒരു ഹോസ്പിറ്റൽ..
MES മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നെ പറ്റിയുള്ള എന്റെ അനുഭവ സാക്ഷ്യം.
മകളുടെ ഒരു minor സർജറി ക്ക് വേണ്ടി പെരിന്തൽമണ്ണ യിലെ അസ്ഥി രോഗത്തിന് പേര് കേട്ട ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.
അനസ്തീഷ്യ യിൽ പറ്റിയ ഒരു പിഴവ് ( ഒരു ദിവസം വെന്റിലേറ്റർ കിടത്തിയാലും ജീവൻ കിട്ടിയത് ഭാഗ്യം)
പിഴവ് ഡോക്ടരുടെതല്ല എന്ന് വരുത്തി തീർക്കാൻ എല്ലാ കുറ്റവും അലർജി / (രോഗി ) യുടെ തലയിൽ കെട്ടി വച്ച് ഒരു ഡിസ്ചാർജ് റിപ്പോർട്ടും തന്നു.
അത് വച്ച് പല ഹോസ്പിറ്റലിൽ പോയെങ്കിലും ആരും ആ റിപ്പോർട്ട് കണ്ടു സർജറി ക്ക് തയ്യാറായില്ല.
അങ്ങനെ നിരാശനായി, ഇരിക്കെ യാണ് മരുമകൻ MES മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ Dr Sajil krishna (ortho) യെ കാണുന്നത്, അദ്ദേഹം ചികിത്സ ഹിസ്റ്ററി യൊക്കെ നോക്കി അനസ്തീഷ്യ Dr, Aleena & Anjali യുമായി ഡിസ്‌കസ് ചെയ്തു,
രണ്ടു ദിവസം മുന്നേ അഡ്മിറ്റ് ചെയ്തു,
അലർജി ഉണ്ടെന്ന് മറ്റേ ഹോസ്പിറ്റൽ പറഞ്ഞ മരുന്ന് എല്ലാം ടെസ്റ്റ് ഡോസ് കുത്തി വച്ച് നിരീക്ഷിച്ചു ( pre -op സ്റ്റാഫ് ന്റെ ശ്രദ്ധ/ സേവനം എടുത്തു പറയേണ്ടത് )
മൂന്നാമത്തെ ദിവസം ഓപ്പറേഷൻ.
എല്ലാം പറഞ്ഞു മനസിലാക്കി ortho യിലെ Dr Sreerag കൂടെ നിന്നു.
അനേസ്തീഷ്യ കൊടുത്തു കുഴപ്പമില്ല എന്ന് Dr: Anjali ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തു വന്നു സമാധാനിപ്പിച്ചു പോയി.
ഓപ്പറേഷൻ നു ശേഷം Dr. Sajil krishna ഡീറ്റെയിൽ ആയി കാര്യങ്ങൾ പറഞ്ഞു തന്നു.
ഡിസ്ചാർജ് സമയത്തു ഒന്ന് കണ്ടു നന്ദി പറയാൻപോയപ്പോൾ അന്ന് മേല്പറഞ്ഞ doctors op യിൽ ഇല്ല.
ഇത് പബ്ലിക് ആയി പോസ്റ്റ് ചെയ്യാൻ കാരണം,
നേരത്തെ അനേസ്തീഷ്യ ഫെയിൽ ആയ ഹോസ്പിറ്റലിൽ പറഞ്ഞു വച്ച ഫീസിന്റെ 60% മാത്രമേ ബിൽ ആയുള്ളൂ എന്നതാ ണ്.
എല്ലാവർക്കും, ഞാൻ നേരിട്ട് കാണാത്ത വർക്കും (അണിയറയിൽ പ്രവർത്തിച്ച )പ്രത്യേകം നന്ദി അറിയിക്കുന്നു.
അനസ്തീഷ്യ ഫെയിൽ ആയ ഹോസ്പിറ്റൽ സ്റ്റാഫ് / ഡോക്ടർ മാർക്കും നന്ദി 😊 കാരണം അനസ്ത്യേഷ്യ ഫെയിൽ ആയാൽ രക്ഷപെട്ടു വരുന്നത് 20% മാത്രം....
Thank god.......🥰