Ccs Catering Service

Ccs Catering Service Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ccs Catering Service, Event Planner, Nangiarkulangara.

കറിവേപ്പില ചിക്കൻ ഫ്രൈ ചിക്കൻ 1കിലോ കറിവേപ്പില 250 ഗ്രാം നല്ലപോലെ അരക്കുക ഇഞ്ചി പേസ്റ്റ് 2സ്പൂൺ വെളുത്തുള്ളി 2സ്പൂൺ കുരു...
10/09/2020

കറിവേപ്പില ചിക്കൻ ഫ്രൈ

ചിക്കൻ 1കിലോ

കറിവേപ്പില 250 ഗ്രാം നല്ലപോലെ അരക്കുക
ഇഞ്ചി പേസ്റ്റ് 2സ്പൂൺ
വെളുത്തുള്ളി 2സ്പൂൺ
കുരുമുളക് പൊടി 2സ്പൂൺ
പച്ചമുളക് പേസ്റ്റ് 4 സ്പൂൺ.
മീറ്റ് മസാല 1/4 spoon
കോൺ ഫ്ലവർ 1/2
മൈദ 1/2
അരിപൊടി 1/2
ഉപ്പ്
ഒപ്പം വറത്തു കോരൻ.
പച്ചമുളക് 10 എണ്ണം കീറിയത്
കറിവേപ്പില 3തണ്ട്
ഓയിൽ

കറിവേപ്പില ചിക്കൻ ഉണ്ടാക്കാൻ വളരെ ഈസി ആണ്
ബൗൾ എടുത്ത് ചിക്കൻ ഇട്ടു ഓരോരോ മസാല പൊടികളും ( ഇഞ്ചി പേസ്റ്റ്... വെളുത്തുള്ളി പേസ്റ്റ്.. ഉപ്പ്.. അരിപൊടി.. പച്ചമുളക് അരച്ചത്... മൈദ... കോൺഫ്ലവർ... അല്പം മീറ്റ് മസാല.. കുരുമുളക് പൊടി... പിന്നെ അരച്ച് വച്ച കറിവേപ്പിലയും ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്ത് 1മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വക്കുക ക്രിപ്സി വേണേൽ അല്പം കൂടി അരിപൊടി ചേർക്കാം.... )
പാൻ വച്ചു ഓയിൽ ചൂടായാൽ മിക്സ്‌ ചെയ്ത് വച്ച ചിക്കൻ ഓരോന്നായി ഇട്ടു കൊടുത്ത് മീഡിയം ഫ്ലാമിൽ നല്ലപോലെ കുക്ക് ചെയ്ത് എടുക്കുക... 80 % ആയാൽ കുറച്ചു കറിവേപ്പില പച്ചമുളക് കീറിയതും കൂടി ഇട്ടു ഒപ്പം വറത്തു കോരുക... സിമ്പിൾ ആണ് കറിവേപ്പില ചിക്കൻ ഫ്രൈ.. റെഡി

എഗ്ഗ് ബിരിയാണിചേരുവകള്‍ബിരിയാണി അരി – 4 കപ്പ്‌മുട്ട – 4 എണ്ണംനെയ്യ് – 3 ടേബിള്‍സ്പൂണ്‍സവാള – 5 എണ്ണംകാരറ്റ് – 1 എണ്ണം (ച...
10/09/2020

എഗ്ഗ് ബിരിയാണി

ചേരുവകള്‍

ബിരിയാണി അരി – 4 കപ്പ്‌
മുട്ട – 4 എണ്ണം
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
സവാള – 5 എണ്ണം
കാരറ്റ് – 1 എണ്ണം (ചെറുത്‌)
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
തക്കാളി – 2 എണ്ണം
കാപ്സികം – ½ എണ്ണം
കറിവേപ്പില – 1 ഇതള്‍
പാല്‍ – ¾ കപ്പ്‌
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഗരംമസാല – 1 ടീസ്പൂണ്‍
കറുവാപട്ട – 3 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
ഏലയ്‌ക്ക – 4 എണ്ണം
കുരുമുളക് – 10 എണ്ണം
മല്ലിയില – 3 ഇതള്‍
പുതിനയില – 5 ഇല
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം – 7 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)
പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് 2 സവാള (അരിഞ്ഞത്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.
ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ½ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
മുട്ട ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും നാരങ്ങ അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.
കുറിപ്പ്

1) മുന്‍കൂട്ടി ചൂടാക്കിയ ഓവനില്‍ വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്.
2) മുട്ടയുടെ എണ്ണം ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
3) മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍ പുഴുങ്ങുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുക.

10/09/2020

Address

Nangiarkulangara
690512

Alerts

Be the first to know and let us send you an email when Ccs Catering Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category