Bombay Keraleeya Samaj

Bombay Keraleeya Samaj Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bombay Keraleeya Samaj, Performance & Event Venue, Kerala Bhavanam, 16-A Subramanyam Road, Matunga, Mumbai.

The Bombay Keraleeya Samaj will be celebrating its 90th year (Navathi) in a grand manner with variety of arts, cultural, literary & athletic programmes including Marathon throughout the year starting from: 8th Feb 2020 to 1st Nov 2020

ആവശ്യമുണ്ട്:ബോംബെ കേരളീയ സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആയുർവേദ കേന്ദ്രങ്ങളിൽ തെറാപ്പിസ്റ്റുമാരെയും ട്രെയിനി -തെറാപ...
08/10/2025

ആവശ്യമുണ്ട്:
ബോംബെ കേരളീയ സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആയുർവേദ കേന്ദ്രങ്ങളിൽ തെറാപ്പിസ്റ്റുമാരെയും ട്രെയിനി -തെറാപ്പിസ്റ്റുമാരെയും ആവശ്യമുണ്ട്. തെറാപ്പി പഠിക്കാൻ ആഗ്രഹമുള്ളവർക്കും അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പർ:
8369349828
24024280, 24012366

ഇന്ന് ബോംബെ കേരളീയ സമാജത്തിൽ വിജയദശമി വിദ്യാരംഭം സംഘടിപ്പിച്ചു. നവതി മെമോറിയൽ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ പരിപാടിയിൽ ഭദ്രദ...
02/10/2025

ഇന്ന് ബോംബെ കേരളീയ സമാജത്തിൽ വിജയദശമി വിദ്യാരംഭം സംഘടിപ്പിച്ചു. നവതി മെമോറിയൽ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ പരിപാടിയിൽ ഭദ്രദീപ പ്രോജ്വലനത്തോടെ സമാരംഭിച്ച ചടങ്ങിൽ നൃത്തവേദി ഉദ്ഘാടനവും പ്രതിമാസസംഗീതവേദിയു മരങ്ങേറി. സമാജം മുൻ സെക്രട്ടറിയും വിരമിച്ച മുതിർന്ന കോളേജ് അദ്ധ്യാപകനുമായ ശ്രീ. വിനോദ് കുമാർ നായർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും നൃത്തവേദിയുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും സംസാരിച്ചു. വൈസ് പ്രസിഡണ്ട് ക്യാപ്റ്റൻ കെ. ദേവദാസ് , മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ, ട്രഷറർ എം.വി.രവി , കലാ സാംസ്കാരിക വിഭാഗം കൺവീനർ ഹരികുമാർ കുറുപ്പ്, ഭരണ സമിതി അംഗങ്ങളായ അൽബൻ കുമാർ, മണികണ്ഠൻ, കൃഷ്ണകുമാർ , ജ്യോതിർമയി എന്നിവർ നേതൃത്വം നൽകി. സംഗീതവേദി പ്രതിമാസ പരിപാടി മധു നമ്പ്യാർ, സെബാസ്റ്റ്യൻ എന്നിവർ നിയന്ത്രിച്ചു. സമാജം കലാകാരന്മാരുടെ വിവിധ കലാപരിപാടികളുമരങ്ങേറി.🙏👏❤️

ഇന്ന് വിദ്യാരംഭം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും സമാജം കുടുംബാംഗങ്ങൾക്കും വിജയദശമി ആശംസകൾ🙏
02/10/2025

ഇന്ന് വിദ്യാരംഭം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും സമാജം കുടുംബാംഗങ്ങൾക്കും വിജയദശമി ആശംസകൾ🙏

ബോംബെ കേരളീയ സമാജവും മുംബൈ സാഹിത്യ വേദിയും ചേർന്ന് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ സെപ്റ്റംബർ 28 ഞായറാഴ്ച സംഘടിപ്പിച്ച  *...
29/09/2025

ബോംബെ കേരളീയ സമാജവും മുംബൈ സാഹിത്യ വേദിയും ചേർന്ന് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ സെപ്റ്റംബർ 28 ഞായറാഴ്ച സംഘടിപ്പിച്ച *'നഗര സാഹിതി 2025 '* എന്ന സാഹിത്യ പരിപാടി ഗംഭീര വിജയമാക്കിയ എല്ലാ സഹൃദയരായ പ്രവർത്തകർക്കും അഭിനന്ദനങ്ങൾക്കൊപ്പം ഹൃദയംഗമമായ നന്ദിയും.🙏❤️

കുരുന്നു വിരലുകളാൽ അക്ഷര വെളിച്ചത്തിന് തിരിപകരാൻ........ഒക്ടോബർ 2 വ്യാഴം രാവിലെ 8 മണിക്ക് കേരള ഭവനം നവതി മെമ്മോറിയൽ ഹാളി...
28/09/2025

കുരുന്നു വിരലുകളാൽ അക്ഷര വെളിച്ചത്തിന് തിരിപകരാൻ........
ഒക്ടോബർ 2 വ്യാഴം രാവിലെ 8 മണിക്ക് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ.......
*വിജയദശമി വിദ്യാരംഭം*
സമാജം ഓഫീസുമായി ബന്ധപ്പെട്ട് കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക.
24012366, 240248280
8369349828

ബോംബെ കേരളീയ സമാജവും മുംബൈ സാഹിത്യ വേദിയും ചേർന്ന് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ സെപ്റ്റംബർ 28 ഞായർ രാവിലെ 9-30 മണിക്ക്...
25/09/2025

ബോംബെ കേരളീയ സമാജവും മുംബൈ സാഹിത്യ വേദിയും ചേർന്ന് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ സെപ്റ്റംബർ 28 ഞായർ രാവിലെ 9-30 മണിക്ക് നടക്കുന്ന *'നഗര സാഹിതി 2025 '* എന്ന സാഹിത്യ പരിപാടിയിൽ എല്ലാവരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ധൈഷണിക കേരളത്തിൻ്റെ മാറ്റൊലി മഹാനഗരത്തിൽ മുക്കാൽ നൂറ്റാണ്ടിലധികം മുഴക്കിക്കൊണ്ട് ജൈത്രയാത്ര തുടരുന്ന 'വിശാല കേരളം ' അതിൻ...
18/09/2025

ധൈഷണിക കേരളത്തിൻ്റെ മാറ്റൊലി മഹാനഗരത്തിൽ മുക്കാൽ നൂറ്റാണ്ടിലധികം മുഴക്കിക്കൊണ്ട് ജൈത്രയാത്ര തുടരുന്ന 'വിശാല കേരളം ' അതിൻ്റെ ഈ വർഷത്തെ ഓണപ്പതിപ്പ് മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. ആഷിഷ് ഷെലാർ, തുറമുഖ വികസന വകുപ്പ് മന്ത്രി ശ്രീ. നിതേഷ് റാണെ എന്നിവരുൾപ്പെടെ അണിനിരന്ന വേദിയിൽ പ്രകാശനം ചെയ്തു. ബഹുമുഖ പ്രതിഭകളായ സർവ്വശ്രീ. സി.സദാനന്ദൻ മാസ്റ്റർ എം.പി, ഡോ: കെ.കെ.എൻ. കുറുപ്പ്, പി.ആർ. കൃഷ്ണൻ, കെ.കെ.മാരാർ, രാജീവ് ആലുങ്കൽ, ശ്രീകല ചിങ്ങോലി, ടി. ആർ. രാഘവൻ, കല്ലറ അജയൻ തുടങ്ങി എൺപതോളം പേരുടെ സൃഷ്ടികൾ. നിങ്ങളുടെ കോപ്പികൾക്ക് 'കേരളഭവന'വുമായി ബന്ധപ്പെടുക.
☎️24012366, 24024280
📱8369349828

ബോംബെ കേരളീയ സമാജം ഓണാഘോഷത്തേടനുബന്ധിച്ച് മാനവസേവാ സംഘ് ഹാളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. സമാജം കൈകൊട്ടിക്കളി, നൃത്ത, ക...
17/09/2025

ബോംബെ കേരളീയ സമാജം ഓണാഘോഷത്തേടനുബന്ധിച്ച് മാനവസേവാ സംഘ് ഹാളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. സമാജം കൈകൊട്ടിക്കളി, നൃത്ത, കഥക്, യോഗ, സംഗീതവേദി പ്രതിഭകളുടെയും കലാകാരികളുടെയും വർണ്ണ വിരുന്നിനൊപ്പം പൻവൽ നൃത്യാർപണയുടെ നേതൃത്വത്തിൽ മനോഹരമായ നൃത്ത ശിൽപ്പങ്ങളുമരങ്ങേറി. ഓണാഘോഷ വേദിയെ വർണ്ണ വിസ്മയത്തിലാറാടിച്ച എല്ലാ കലോപാസകർക്കും ബോംബെ കേരളീയ സമാജത്തിൻ്റെ നന്ദിയും അഭിനന്ദനങ്ങളും🙏👏

പ്രൗഢഗംഭീരമായ ബോംബെ കേരളീയ സമാജം ഓണാഘോഷവും വിശാല കേരളം ഓണപ്പതിപ്പ് പ്രകാശനവും മാനവ സേവാ സംഘ് ഹാളിൽ നടന്നു. ശതാബ്ദിയിലേക്...
16/09/2025

പ്രൗഢഗംഭീരമായ ബോംബെ കേരളീയ സമാജം ഓണാഘോഷവും വിശാല കേരളം ഓണപ്പതിപ്പ് പ്രകാശനവും മാനവ സേവാ സംഘ് ഹാളിൽ നടന്നു. ശതാബ്ദിയിലേക്കടുക്കുന്ന സമാജം അതിൻ്റെ എല്ലാ ഗരിമയോടും പൊലിമയോടും കൂടിയാണ് വർണ്ണ ശമ്പളമായ പരിപാടികൾ സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ മുതിർന്ന മന്ത്രിമാരായ ശ്രീ.ആഷിഷ്ജി ഷെലാർ, ശ്രീ. നിലേഷ്ജി നാരായണൻ റാണെ എന്നിവർ അതിഥികളായിരുന്നു. സമാജം പ്രസിഡണ്ട് ഡോ: എസ്.രാജശേഖരൻ നായർ ആദ്ധ്യക്ഷം വഹിച്ച സാംസ്കാരിക സമ്മേളത്തിൽ സെക്രട്ടറി ശ്രീ. എ. ആർ. ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ശ്രീ.ടി.എ. ശശി നന്ദിയും പറഞ്ഞു. ട്രഷറർ ശ്രീ. എം.വി.രവി , അവതാരകൻ ശ്രീ. വിനോദ് നായർ, കലാ സാംസ്കാരിക വിഭാഗം കൺവീനർ ശ്രീ. ഹരികുമാർ കുറുപ്പ്, ശ്രീ. മധുനമ്പ്യാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Address

Kerala Bhavanam, 16-A Subramanyam Road, Matunga
Mumbai
400019

Alerts

Be the first to know and let us send you an email when Bombay Keraleeya Samaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bombay Keraleeya Samaj:

Share