Red Fort Kerala

Red Fort Kerala "കേരള ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി – എൽ.ഡി.എഫ് വികസന യാത്ര."

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക ...
01/04/2026

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്. സി‌പി‌ഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ. കണക്കുകളുടെ കാര്യത്തിൽ സുതാര്യത പുലർത്തുന്ന സിപിഐ എമ്മിന്റെ മാതൃക അവർ പിന്തുടരണം.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് പാർടി ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സിഎംഡിആർഎഫിലേക്ക് കൈമാറിയത്. 2025 മാർച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിനുപുറമെ, പാർടിയുടെ വിവിധ ബഹുജന സംഘടനകളും വലിയ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.

അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി സ. പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകൾ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതിയുടെ പോലും പ്രശംസിച്ച പാർടിയാണ് സി‌പി‌ഐ എം.

സ. എം എ ബേബി
സിപിഐ എം ജനറൽ സെക്രട്ടറി

01/04/2026

നായര് തേഞ്ഞു 😂😂

രാജു പി പുലിവാല് പിടിച്ച   നായരേ...നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടൂലാ ട്ടോ. കള്ള ആരോപണം ഉന്നയിച്ച് അര മണിക്കൂർ കഴിയുമ്പോഴേക...
01/04/2026

രാജു പി പുലിവാല് പിടിച്ച നായരേ...

നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടൂലാ ട്ടോ.
കള്ള ആരോപണം ഉന്നയിച്ച് അര മണിക്കൂർ കഴിയുമ്പോഴേക്കും നിങ്ങടെ നുണേശത്തരം പൊളിച്ചു കൈയിൽ തന്നിട്ടുണ്ട്.
ഇത് നിങ്ങളെ പോലെ പിരിച്ചതെത്ര,
ചിലവഴിച്ചതെത്ര,
എന്നതിനെ കുറിച്ച് കണക്കില്ലാത്ത പാർട്ടിയല്ല.
പിരിച്ചതിന്റെയും ചിലവാക്കിയതിന്റെയും അണാ പൈസ തിരിച്ചുള്ള കണക്കു സൂക്ഷിക്കുന്ന പാർട്ടിയാണ്.

ഇനി പറ,
നിങ്ങൾ പിരിച്ചതെത്ര ?
കട്ടതെത്ര ?
മുക്കിയതെത്ര ?

വെറും 30 മിനിറ്റിന് മുന്‍പ് വലിയ ബോംബെന്ന് കരുതി റിപ്പോര്‍ട്ട്ര്‍ ചാനലില്‍ ഈ ശവംതൂക്കി ഒന്ന് പൊട്ടിച്ചു : "CPI(M) കേന്ദ്രകമ്മിറ്റി പിരിച്ച വയനാട് ഫണ്ടെവിടെന്ന്?"

മറുപടി വന്നു:

സിപിഎം കേന്ദ്രകമ്മിറ്റി ഏ കെ ജി സെന്‍റര്‍ ന്യൂഡല്‍ഹി

21/03/2025 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 92 ലക്ഷം രൂപ CMDRF No. C3323346 എന്നതിലേക്ക് കൊടുത്തിരിക്കുന്നു. പിന്നീട് വന്ന തുക 99,000 മേയ് 6 2025 നും കൊടുത്തിരിക്കുന്നു.

സ്വന്തം പാര്‍ട്ടിയുടെ രീതി വെച്ച് ഞങ്ങളെ അളക്കാൻ വരരുത്. ഇത് പാർട്ടി വേറെയാണ് !

#ശവംതൂക്കി_രാജു

01/04/2026

പിരിച്ച പണം മോഷ്ടിച്ച അനുഭവമാണ് കോൺഗ്രസ്സിന്

01/04/2026

സംസ്ഥാനത്തെ 62 ലക്ഷം മനുഷ്യരുടെ മനസും ജീവിതവും കളറാക്കിയ സർക്കാർ; വിഷുകൈനീട്ടമായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കിട്ടിയ ഈ അമ്മമാർ പറയുന്നു ഇടതുഭരണം തുടരട്ടെയെന്ന്


Vote for LDf 🚩👈

01/04/2026

ഉടായിപ്പ് സർവേകളും മനോരമയും 🫵🏼🤣
കോൺഗ്രസിനെ എത്ര രക്ഷിക്കാൻ നോക്കിയാലും
വിലപ്പോവില്ല മഞ്ഞരമേ 😏

21/02/2026

ഹമ്പോ... 😳

1000 പേരുടെ സദ്യ വട്ടത്തിൻ്റെ ഇടക്ക് ഒരു വക്ക് പൊട്ടിയ പാത്രം ....🤔അതും പൊക്കി പിടിച്ച് പന്തൽ അലമ്പാക്കുന്ന നാറിയ പണി മാ...
20/02/2026

1000 പേരുടെ സദ്യ വട്ടത്തിൻ്റെ ഇടക്ക് ഒരു വക്ക് പൊട്ടിയ പാത്രം ....🤔
അതും പൊക്കി പിടിച്ച് പന്തൽ അലമ്പാക്കുന്ന നാറിയ പണി മാത്രമാണ് UDF ചെയ്യുന്നത്.🫵🔥

ഒരു ശസ്ത്രക്രിയ്യാ പിഴവ് സർക്കാർ ആശുപത്രിയിൽ നടന്നു.😪

അതിൻ്റെ ബാക്കി നോക്കണം.
അതിൽ ആർക്കാ സംശയം.🤔🫵

പക്ഷേ ആ ഒരു സംഭവം വച്ച് കേരളത്തിലെ ആരോഗ്യ രംഗം വെൻ്റിലേറ്ററിലാണ്..... മോർച്ചറിയിൽ ആണ് എന്ന് ഒലത്താൻ നോക്കണ്ട. 🫵🔥

ആരോഗ്യ രംഗത്തെ ഈ കണ്ട വികസന പ്രവർത്തനങ്ങൾ മുഴുവൻ ഇവിടെ നടക്കുംമ്പോൾ ഒരു നല്ല വാക്ക് പറയാതെ കലിപ്പ് സഹിക്കാൻ കഴിയാതെ വായിൽ പഴം തിരുകി ഇരുന്ന സകല ......🌹 മക്കളും വെള്ളയും പൊക്കി പിടിച്ച് കൊരക്കാൻ ഇറങ്ങിയിട്ടുണ്ട്.🫵🔥

ഈ മിസ്റ്റേക്ക് സംഭവിച്ചത് ഇവിടത്തെ മുന്തിയ സ്വകാര്യൻ്റെ അടുത്താണെങ്കി നീ ഒക്കെ വായ തുറക്കുമോ?.... തെരുവിൽ വേഷം കെട്ട് കാണിക്കുമോ ?🫵🔥

ഈ നാട്ടിലെ സാധാരണ മനുഷ്യരെ ബഹുരാഷ്ട്ര കുത്തകൾ ആരോഗ്യ മേഘലയിൽ ഒരുക്കുന്ന കെണിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ സംവിധാനം കിണഞ്ഞ് പരിശ്രമിക്കുമ്പോൾ രാഷ്ട്രിയ ലാഭത്തിന് ഒരു സംഭവം പൊലിപ്പിക്കുന്ന നിങ്ങളുടെ ഒക്കെ കാപട്യം വിലപ്പോവില്ല.🫵

കാരണം ഇതെഴുതുമ്പോഴും ലക്ഷക്കണക്കിന് മനുഷ്യർ ഇതേ സർക്കാർ ആരോഗ്യ സംവിധാനത്തിൻ്റെ സുരക്ഷയിൽ സുഖം പ്രാപിച്ച് കൊണ്ടിരിക്കയാണ്..... കേട്ടോട....... 🫵🫵🔥🔥

കേരളത്തിലെ ആരോഗ്യ രംഗം മോശമാണ് എന്ന് നീയൊക്കെ ചാനലിന് മുന്നിൽ ശർദ്ദിക്കുമ്പോൾ ഈ സംസ്ഥാനത്തിൻ്റെ അഭിമാനകരമായ ആരോഗ്യ രംഗംത്തെയാണ് ലോകത്തിന് മുന്നിൽ അപമാനിക്കുന്നത്. അതിൽ മാപ്പില്ല🫵🔥

ഇനി സർക്കാർ സംവിധാനത്തോട് ഓക്കാനം ഉള്ളവർ സ്വകാര്യൻ്റെ അടുത്ത് പോകുക. അത്രയും പാവപ്പെട്ടവർക്ക് തിക്കും തിരക്കും കുറഞ്ഞ് കിട്ടും.🫵

20/02/2026

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘ദി കേരള സ്റ്റോറി’യെന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള വർഗ്ഗീയ ശക്തികളുടെ ശ്രമമാണ് ഇതിന് പിറകിൽ.

മതേതരത്വത്തിനും സാമുദായിക സൗഹാർദത്തിനും പേരുകേട്ട കേരളത്തെ വിഷം തേച്ച നുണകൾ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ തുടർച്ചയായാണ് ദി കേരള സ്റ്റോറി എന്ന സിനിമ നേരത്തെ പുറത്തിറങ്ങിയത്. ആ സിനിമക്കെതിരെ അതിശക്തമായ പ്രതിഷേധം കേരളം ഉയർത്തിയിരുന്നു.
അതിൻ്റെ രണ്ടാം ഭാഗം ഇറക്കുക വഴി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാമെന്ന സംഘപരിവാർ വ്യാമോഹം വിലപ്പോവില്ല.

ഇന്ത്യയിൽ സുസ്ഥിരവികസന സൂചികയിൽ മുന്നിൽ നിൽക്കുകയും മതേതരത്വത്തിനും ക്രമസമാധാനത്തിനും
വിദ്യാഭ്യാസ പുരോഗതിക്കും രാജ്യത്തിന് മാതൃകയാവുകയും ചെയ്യുന്ന കേരളത്തിൻ്റെ യഥാർത്ഥ കഥ ലോകത്തെ അറിയിക്കുന്നതിന് പകരം ഇന്ത്യയുടെ ഒരു ഭാഗമായ ഈ സംസ്ഥാനത്തെ അപമാനിക്കുക വഴി രാജ്യത്തെ തന്നെയാണ് ഇത്തരത്തിലുള്ള സാങ്കല്പിക കഥകൾ അപമാനിക്കുന്നത് എന്ന് സംഘപരിവാർ തിരിച്ചറിയണം.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപി യുടെ ഇത്തരം നുണ പ്രചരണങ്ങളെ പ്രബുദ്ധ മലയാളി സമൂഹം തള്ളിക്കളയുക തന്നെ ചെയ്യും.

കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിക്കുന്ന ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address

Melattur
679325

Telephone

9645433551

Alerts

Be the first to know and let us send you an email when Red Fort Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Red Fort Kerala:

Share