ഗണക ഗാനതരംഗം

ഗണക ഗാനതരംഗം സംഗീതം

പ്രിയഗായികയ്ക്ക്പ്രണാമങളോടെടീം  #ഗണകപണിക്കർ`pranavamlive🎥`ഇനി വാസന്തപഞ്ചമി നാളില്ല വരുമെന്നൊരു കിനാവ് കാണേണ്ടതുമില്ല..ജാ...
13/07/2026

പ്രിയഗായികയ്ക്ക്
പ്രണാമങളോടെ
ടീം #ഗണകപണിക്കർ
`pranavamlive🎥`
ഇനി വാസന്തപഞ്ചമി നാളില്ല വരുമെന്നൊരു കിനാവ് കാണേണ്ടതുമില്ല..
ജാനകി ഇനിയില്ല👥

"ഉണരുണരൂ...........

നീലക്കുയിലിലെ ജനപ്രിയപാട്ടുകൾക്കു ശേഷം സിനിമാഗാനപൂമുറ്റത്തു മുല്ല വിരിയിച്ച രാഘവൻ 1960 കളുടെ ആദ്യപാതിയിലാണ് മറ്റൊരു വൻഹിറ്റുമായി വന്നത്. ഉണ്ണിയാർച്ചയിലെയും കൃഷ്ണകുചേലയിലേയും അദ്ദേഹത്തിന്റെ ചില പാട്ടുകൾ ഹൃദ്യമാർന്നവയായിരുന്നെങ്കിൽത്തന്നെ ഇന്നും ഓർമ്മിക്കപ്പെടുന്നതും വേദികളിൽ ശ്യാമസുന്ദരപുഷ്പസുഗന്ധം പടർത്തുന്നതും അമ്മയെ കാണാനിലെ “ഉണരുണരൂ ഉണ്ണിപ്പൂവേ“ തന്നെയാണ്. എസ്. ജാനകി ഈ പൂവ് വിടർത്തുക മാത്രമല്ല സംഗീതവിഹായസ്സിന്റെ മുറ്റത്തുള്ള മരത്തിന്മേൽ പടർന്ന മഴവില്ല് നനയ്ക്കുകയും പടർത്തുകയും ചെയ്തു. ഇന്നും അവരുടെ ആലാപനവശ്യതയുടെ തിളക്കം മിന്നുന്ന പാട്ടുകളിൽ ഒന്നായി “ഉണരുണരൂ” നിലകൊള്ളുന്നു.

മലയാളസിനിമാഗാനങ്ങൾ അപ്പാടെ മാറിയ കാലഘട്ടമാണ് അറുപതുകൾ. അതിനും മുൻപേ ചുവടുറപ്പിച്ച ദേവരാജൻ-ദക്ഷിണാമൂർത്തി-ബാബുരാജ് പ്രഭൃതികൾ പി. സുശീല, എസ്. ജാനകി യേശുദാസ് എന്നിവരുടെ സാദ്ധ്യതകൾ ഈ വർഷങ്ങളിൽ വിപുലമായി പരീക്ഷിച്ച് തിളക്കം പരിശോധിച്ച് ആസ്വാദകർക്ക് പുതുമയാർന്ന കേൾവി സുഖം സമ്മാനിയ്ക്കുകയാണുണ്ടാ‍യത്. റേഡിയോ കൂടുതൽ പ്രചാരത്തിലായതോടേ പണ്ടേ ഹിന്ദി സിനിമാഗാനങ്ങളിൽ ആകൃഷ്ടരായിരുന്ന മലയാളികൾ സിനിമാഗാനകമ്പോസിങ്ങിലെ നൂതനപ്രവണതകളെപ്പറ്റി അഭിജ്ഞരും ജാഗരൂകരും ആയി പരിണമിച്ചിരുന്നു. കമ്പോ സിങ്ങിന്റെ സാങ്കേതികതകൾ വഴിമാറുകയും രാഗാധിഷ്ഠിതമായി കച്ചേരിമട്ടിൽ പാടിയിരുന്ന പാട്ടുകൾ പഴഞ്ചനാകുകയും ചെയ്തു. സംഗീതസംവിധായകർ രാഗങ്ങളുടെ അവതരണത്തിലും സ്വാംശീകരണത്തിലും വിപുലസാദ്ധ്യതകൾ തേടുകുയും ശ്രാവ്യപരിലാളനയുടെ പ്രഭാവത്തിൽ ദൃഢമൂലരാകുകയും ചെയ്തു. പ്രജാതിഗത (generic)മായ സവിശേഷതകൾ സ്വീകരിക്കാൻ മലയാളികൾ കൂടുതൽ തയാറായതും പരിണതിയായി മാറി. ഓർക്കെഷ്ട്രേഷനിൽ വൻപൻ മാറ്റങ്ങളാണ് ഈ സമയത്ത് വന്നു കൂടിയത്. അക്കൊർഡിയൻ, ചെല്ലൊ ( cello) കീബോർഡ് മുതലായ ഉപകരണങ്ങൾ മദ്രാസിലെ സ്റ്റുഡിയോകളിൽ വന്നെത്തുകയും ഇവയുടെ സമർത്ഥവും സങ്കീർണവുമായ വിനിയോഗങ്ങൾ കാര്യാന്വയനമാക്കപ്പെടുകയും ചെയ്തു. ആസ്വാനപരതയ്ക്ക് മുൻതൂക്കം വരികയും തദനുസാരിയായി നാടൻ ശീലുകളിലും കർണാടകസംഗീതബാധയിലും മാത്രം ഒതുങ്ങാതെ ദേശീയമായ ഒരു സ്വാദ് വന്നു ചേരുകയും ആണ് ഇതോടെ സംഭവിച്ചത്. പാട്ടിന്റെ പൊന്നാനിപ്പുഴയിൽ വന്നു വീണ കളഭക്കിണ്ണം സംഗീതസംവിയകർ മുങ്ങിയെടുത്ത് ഈ ദേശീയത മിനുക്കിത്തേച്ച് സമർപ്പിച്ചപ്പോൾ മലയാളിയ്ക്ക് ആസ്വാദനപരതയുടെ പാൽക്കഞ്ഞി അതിൽ മതിയെന്നായി. ഈ ദേശീയതയുടെ ഊറൽനനവിൽ പാകപ്പെടുത്തിയെടുത്ത പാട്ടുസ്വരൂപമാണ് എസ്. ജാനകി. ആദ്യശിൽ‌പ്പികളോ ബാബുരാജും കെ. രാഘവനും.
1957 ഇൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ ഒരു ഹിന്ദിപ്പാട്ടിന്റെ കോപ്പി പാടിയാണ് എസ്. ജാനകി മലയാളത്തിൽ എത്തിയത്, എന്നാൽ ഒരു സിനിമയിലേയും പ്രധാനപാട്ട് അവരെ ഏൽ‌പ്പിക്കാൻ സിനിമാക്കാർ തയറായിരുന്നില്ല. 59 ഇൽ മിന്നൽ‌പ്പടയാളിയിലെ ‘രാക്കുയിലേ; എന്ന ഡ്യൂയെറ്റും 60 ഇൽ സീതയിൽ ‘മംഗളം നേരുക സീതാദേവിക്ക്‘ എന്ന സംഘഗാനവും അവർക്ക് തൃപ്തിപ്പെടേണ്ടി വന്നവ മാത്രം. ഉണ്ണിയാർച്ച (61) കൃഷ്ണകുചേല (61) എന്നിവയിലൊക്കെ വെറുതെ ചില പാട്ടുകൾ സുശീലയോടൊപ്പമോ മറ്റോ പാടാൻ മാത്രമേ അവർക്ക് അനുവാദമുണ്ടായിരുന്നുള്ളു, രാഘവൻ തന്നെ ചിട്ടപ്പെടുത്തയിവ ആയിരുന്നെങ്കിലും. അവരുടെ ആലാപനസാദ്ധ്യതകളെക്കുറിച്ച് അറിവില്ലാതിരുന്നത് മാത്രമല്ല അവർക്ക് പാടി ഫലിപ്പിക്കാനുതകുന്ന തരത്തിലുള്ള പാട്ടുകൾ കമ്പോസ് ചെയ്തെടുക്കുന്നുമില്ലായിരുന്നു എന്നതാ‍ാണ് സത്യം. 62 ഇൽ ശ്രീരാമപട്ടാഭിഷേകത്തിൽ മോഹിനിവേഷം ധരിച്ച ശൂർപ്പണഘയ്ക്കുള്ള പാട്ടാണ് (‘മോഹിനി ഞാൻ’) ശ്രദ്ധേയമെന്നു പറയാൻ മാത്രമുള്ളത്. മറ്റൊരു മോഹിനിയ്ക്ക് ലാസ്യമാടാൻ അവസരം കൊടുത്തുകൊണ്ടുള്ള പാട്ടാണ് ദേവരാജൻ ഉടൻ ജാനകിയ്ക്കു നൽകിയത് (ഭാര്യ-1962 ‘കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു’)). ഉത്സാഹത്തിമിർപ്പിന്റെ പാട്ട് ജാനകിക്യ്ക്കും നുനുത്ത ഭാവോന്മീലനത്തിനു സുശീലയും എന്ന മട്ടായി കാര്യങ്ങൾ. ഏകദേശം അതേ സമയത്തു കൊഞ്ചും ചിലങ്കയിലെ ‘ശിങ്കാര വേലനേ ദേവാ’ എന്ന അതിക്ലിഷ്ടമായ പാട്ട് ഉച്ചസ്ഥായിയിൽ ശ്രുതിശുദ്ധമായി പാടിയതായിരിക്കണം എസ്. ജാനകിയെ തെല്ലുയരത്തിൽ പ്രതിഷ്ടിക്കാൻ ബാബുരാജിനും രാഘവനും ധൈര്യം നൽകിയത്. ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും തമിഴർ അതിന്റെ പേരിൽ ജാനകിയെ വാഴിക്കാനൊന്നും പോയില്ല. ഹിന്ദിപ്പാട്ടുകളിൽ പണ്ടേ തന്നെ ആകൃഷ്ടരായിരുന്ന മലയാളികൾക്ക് ജാനകിയുടെ ആലാപനവും ഭാവോന്മീലനവും നന്നേ ബോധിച്ചു. അവരുടെ അപാര ശ്രുതിസുഭഗതയും മേത്സ്ഥായിയിലെ അനായസ ഗമകപ്രയോഗങ്ങളും സ്വരങ്ങൾക്കിടയിൽ പോലും വരുത്തുന്ന സൂക്ഷ്മതയും അത്രയ്ക്ക് മോഹകമായിരുന്നു. 1963 ഇൽ തികച്ചും ഹിന്ദുസ്താനി ശൈലിയിലുള്ള ഒരു മീരാഭജൻ (മൈ തോ ഘുംഘുരൂ-നിണമണിഞ്ഞ കാൽ‌പ്പാടുകൾ) ബാബുരാജ് എസ്. ജാനകി വഴി ആവിഷ്ക്കരിച്ച്, നേരിട്ടുള്ള അനുകരണം അല്ലാതെ നമുക്കും ഹിന്ദി സിനിമപ്പാട്ടു പോലെ ഗംഭീരം പാട്ടുകൾ നിർമ്മിച്ചെടുക്കാമെന്ന് പ്രഖ്യാപിച്ചു. അക്കൊല്ല്ലം തന്നെ ‘തളിരിട്ട കിനാക്കൾ തൻ” പാടിച്ച് ബാബുരാജും അതുകേട്ട് മലയാളികളും നിത്യനിർവൃതിയുമടഞ്ഞു. ഒരു യുഗത്തിന്റെ ആരംഭം തന്നെ ഇതെന്ന് ബാബുരാജ് വിചാരിച്ചു കാണില്ല. എസ്. ജാനകിയ്ക്ക് കിട്ടിയതോ അംഗീകാരത്തിന്റെ മറ്റാർക്കും കിട്ടാത്ത മാതളപ്പൂവും . ദേശീയതയുടെ സമ്മോഹനസമ്മാനമായി ‘ഭാരതരത്ന’ പണ്ടേ ചൂടിക്കഴിഞ്ഞിരുന്നു അവർ, ഭരണാധികാരികൾക്ക് ഇതു പിടികിട്ടിയില്ലെന്നേ ഉള്ളൂ.

തളിരിട്ട കിനാക്കൾ തൻ താമരമാല അവരെ നമ്മൾ അണിയച്ച ശേഷം മാസങ്ങൾക്കകമാണ് കെ രാഘവൻ തന്റെ അപൂർവ്വസുന്ദര കോമ്പോസിഷൻ സങ്കല്പമണിവീണയിൽ സാധകം ചെയ്യാൻ ജാനകിയെ ഏൽ‌പ്പിച്ചത്. 1963 നവംബറിൽ റിലീസ് ചെയ്യപ്പെട്ട അമ്മയെ കാണാൻ ഇലെ “ഉണരുണരൂ ഉണ്ണിപ്പൂവേ” എന്ന ഉണർത്തുപാട്ട്. പാട്ടിന്റെ ഘടനയിലും ഓർക്കെഷ്ട്രേഷനിലും പുതുമകൾ സധൈര്യം വരുത്തുകയായിരുന്നു ശ്രീ രാഘവൻ. നാടൻപാട്ടിന്റെ ശീലോ അല്ലെങ്കിൽ ക്ലാസിക് പരിചരണമോ എന്ന തന്റെ പതിവുരീതി വിട്ട് കമ്പോസിങ്ങിൽ അതിദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്ന ഹിന്ദിപ്പാട്ടുകളിലെ സ്വരൂപസവിശേഷതകൾ തെല്ല് ഉൾക്കൊള്ളിച്ച് നവീനമായൊരു സ്വരധാരണയിലെത്തുകയായിരുന്നു അദ്ദേഹം. തന്റെ പ്രിയഗായികയായ ശാന്ത പി നായർക്കോ പി ലീലയ്ക്കോ അനുചിതമല്ല ‘ഉണരുണരൂ’ വിന്റെ അവതരണവും സംഗീതപരിവേശവും എന്ന് രാഘവനു തോന്നിക്കാണണം. അത്ര സങ്കീർണ്ണമല്ലാത്ത., ലാളിത്യഭംഗിയാർന്ന ഈ പാട്ടിന്റെ ഗംഭീരലാവണ്യം ജാനകിയുടെ കളകണ്ഠത്തിനു മാത്രം അർഹതപ്പെട്ടതാണെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് ഇവിടെ സംഗതം..‌‌‌‌‌‌‌‌‌‌‌

ശിൽ‌പ്പധാരണപ്പുതുമ

സാധാരണ ഭാരതീയ സിനിമാഗാങ്ങൾക്ക് ഒരു പൊതു ശിൽ‌പ്പരീതിയാണ് അവലംബിക്കാറ്. അത് താഴെ വിഘടനാരീതിയിൽ ചേർത്തിരിക്കുന്നു. ഒരു പല്ലവിയും പിന്നെ വരുന്ന രണ്ട് ചരണങ്ങളുമാണ് പാട്ടിന്റെ ഘടനാകാതൽ. (ചരണം എന്നതിനേക്കൾ അനുപല്ലവി എന്നതാണു യോജിക്കുക എന്ന് ചിലർക്ക് അഭിപ്രായമുണ്ട്). പല്ലവി കഴിഞ്ഞും ആദ്യചരണം കഴിഞ്ഞും വരുന്ന ഇന്റെർല്യൂഡ് അല്ലെങ്കിൽ ഉപകരണസംഗീതം (B, E) ഒരേപടി ചിട്ടപ്പെടുത്താറാണ് പതിവ്. ഇവയ്ക്ക് രണ്ടിനും സംഗീതപരത (മെലഡി) യേക്കാൾ ഹാർമണിയ്ക്കായിരിക്കും മുന്തൂക്കം. ആദ്യ ചരണം ( C ) കഴിഞ്ഞ് പല്ലവി മുഴുവനായോ ആദ്യഭാഗം മാത്രമോ (D) ആലപിയ്ക്കും. രണ്ടാം ചരണം (F) തീരുന്നതോടെ പല്ലവി മുഴുവനോടെ ആവർത്തിയ്ക്കും (A). പാട്ടിലേയ്ക്കുള്ള പ്രവേശനം എന്ന നിലയ്ക്ക് ആദ്യം പല്ലവി പാടിത്തുടങ്ങുന്നതിന്റെ മുൻപ് ചെറിയ ഉപകരണസംഗീതം ചിലപ്പോൾ നിബന്ധിയ്ക്കാറുണ്ട്.. സാധാരണ Bയും Eയും ഒരേപോലത്ത സമ്മിശ്രണവും അനുക്രമവും ദീക്ഷിക്കപ്പെട്ട വാദ്യവൃന്ദഘോഷമായിരിക്കും. ചിലപ്പോൾ നേരിയ വ്യത്യാസം സൃഷ്ടിക്കപ്പെടും.ഒട്ടു മിക്കഭാഷകളിലേയും സിനിമാഗാനങ്ങളിൽ ഈ പൊതുഘടന ദർശിക്കാം. അപവാദങ്ങൾ ഇല്ലെന്നല്ല. സലിൽ ചൌധുരിയും മറ്റും അതി സങ്കീർണ്ണ ഘടന ഉൾക്കൊള്ളിയ്ക്കുന്നതിൽ വിരുതു കാട്ടിയിട്ടുണ്ട്

സിനിമാപ്പാട്ടുകളുടെ പൊതുഘടന
‌‌‌‌‌----‌‌‌‌----------------------------------‌‌------
A പല്ലവി
----------------------------------------------
------------------------------------------------
B ഉപകരണസംഗീതം (Instrumental interlude)
-----------------------------------------------
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ -----------------------------------------------
C ചരണം 1
D പല്ലവി (ആദ്യഭാഗമോ മുഴുവനോ)
---------------------------------------------------
---------------------------------------------
E ഉപകരണസംഗീതം
----------------------------------------------------
--------------------------------------------------
F ചരണം 2
A പല്ലവി (മുഴുവൻ)
-------------------------------------------------

ഈ ശിൽ‌പ്പരീതി പാടെ ഉപേക്ഷിച്ചാണ് “ഉണരുണരൂ” ചിട്ടപ്പെടുത്തിയിട്ടുള്ളത്. മേൽക്കാണിച്ച A B C D E F A എന്ന ഘടനാരീതി വിട്ട് ഒരേ പോലെയുള്ള മൂന്നു പാട്ടുകളുടെ സംഘാതം നിർമ്മിച്ചെടുത്തു എന്ന് പൊതുവേ പറയാം. പല്ലവി എന്നോ ചരണം എന്നോ കൃത്യമായി അടയാളപ്പെടുത്താനാവാത്ത ഖണ്ഡങ്ങൾ ഒന്നിച്ചു കോർത്തതാണ് ഈ പാട്ടിന്റെ ആകെ സ്വരൂപം. മുകളിൽ കാണിച്ച പൊതുമാതൃക അനുസരിച്ചാണെങ്കിൽ ഉപകരണസംഗീത ഇടവേള ഓരോ ഖണ്ഡത്തേയും വേർ തിരിക്കുന്നു എന്നതിനാൽ ചെറിയ ഒരു പല്ലവിയും അതിന്റെ ഒരു ചെറിയ ചരണവുമാണ് ഓരോ ഖണ്ഡത്തിലുമുള്ളതെന്ന് വാദിക്കാനും പഴുതുണ്ട്.

മൂന്നു ഖണ്ഡങ്ങൾക്കും ഒരേ ഘടനയായതിനാൽ “ഉണരുണരൂ” വിന്റെ ശിൽ‌പ്പം ഇപ്രകാരമാണ്.

A ആദ്യ മൂന്നുവരി
--------------------------------
B ഉപകരണസംഗീത ഇടവേള
---------------------------------
C അവസാനമൂന്നുവരി
---------------------------------
ഇതു തന്നെ ABC, ABC എന്ന് ആവർത്തിക്കുകയാണ് പിന്നീട്.

ഉദാഹരണം:
കരിക്കൊടിത്തണലത്ത്
A കാട്ടിലെക്കിളിപ്പെണ്ണിൻ
കവിതകേട്ടുറങ്ങുന്ന പൂവേ
----------------------------
B ഉപകരണസംഗീത ഇടവേള
----------------------------------
കന്നിക്കൊയ്ത്തടുത്തൊരു
C കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ

പിന്നെ വരുന്ന ABC, ABC കളിൽ ലിറിക്സ് മാത്രമേ മാറുന്നുള്ളു. തുടങ്ങിയ വരികളിൽ-ഉണരുണരൂ ഉണ്ണിപ്പൂവേ യിൽ- തിരിച്ചെത്തുന്നുമില്ല.

കരിനീലക്കരിമ്പുകൾ
A വിളയുമ്പോൾ തോളിലേറ്റി
കാവടിയാടുന്ന കാറ്റേ
----------------------------------
B ഉപകരണ സംഗീതം
---------------------------------
കാലിന്മേൽ തളയിട്ട്
C തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി പൂവേ

വിരുത്തം എന്ന് വിളിക്കപ്പെടാവുന്ന “ഉണരുണരൂ ഉണ്ണിപ്പൂവേ, ഉണരുണരൂ കുഞ്ഞിക്കാറ്റേ, ഉണരുണരൂ കരിമുകിലേ ‘എന്നീ നീട്ടിയുള്ള ആലാപനങ്ങളാലാണ് ഈ ഓരൊ ഖണ്ഡവും തുടങ്ങുന്നത്. ഒരോ ഖണ്ഡത്തിനു ശേഷവും നിശബ്ദതയുടെ ഒരു ചെറുനിമിഷം വേർതിരിവ് എന്ന മട്ടിൽ കൊടുത്തിട്ടുണ്ട്. മുകളിൽ കാണിച്ച പൊതുരീതിയിൽ ഉപകരണ സംഗീത ഇടവേള (instrumental interlude) രണ്ടെണ്ണ (Bയും Eയും)മാണെങ്കിൽ “ഉണരുണരൂ” യിൽ മൂന്നെണ്ണമാണ്. പാട്ടിന്റെ ആകെദൈർഘ്യം കൂട്ടാതെയാണ് ഇത് സാധിച്ചെടുത്തിട്ടുള്ളത്. ഈ ഓർക്കെഷ്ട്രേഷൻ ഒരേ പോലെയാണെന്നത് മേളക്കൊഴുപ്പിനുപരി ഒരേ ഒരു പാട്ടാണ്, മൂന്നു വ്യത്യസ്ത ഖണ്ഡങ്ങളല്ല എന്ന പ്രതീതി ജനിപ്പിക്കാനാണുതകുന്നത്. ഇതേ പോലെ ആവർത്ത്യ്ക്കുന്ന മൂന്നു ഖണ്ഡങ്ങളുള്ള മറ്റൊരു പാട്ട് ഇതേ സിനിമയിൽത്തന്നെ ഉണ്ടെന്നുള്ളത് വിചിത്രമായ ഒരു യാദൃശ്ചികത ആയിരിക്കാം. പി. ലീല പാടിയ “പ്രാണന്റെ പ്രാണനിൽ പ്രേമപ്രതീക്ഷതൻ.” പല്ലവി എന്ന് വിളിക്കപ്പെടാവുന്ന മൂന്നു ഖണ്ഡങ്ങളാണ് ഈ പാട്ടിലും. പക്ഷേ ഉപകരണ ഇടവേള ഇവയ്ക്കിടയ്ക്ക് വരുന്നില്ല, ഓരോന്നും പാടിക്കഴിഞ്ഞിട്ടു മാത്രം. ഒരു വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന കവിത വായിക്കുന്നതായാണ് സിനിമയിൽ. അതുകൊണ്ട് പല്ലവി-ചരണാദികൾ ആവശ്യമില്ലെന്ന് രാഘവൻ കരുതിയത് ഉചിതം തന്നെ.

ഹമ്മിങ്

മലയാളസിനിമാസംഗീതത്തിൽ അർഥവത്തായ ഹമ്മിങ് പ്രയോഗിച്ചിട്ടുള്ള ആദ്യപാട്ടാണ് “ഉണരുണരൂ” എന്ന് നിസ്സംശയം പറയാം. അന്നു വരെ സംഘഗാനങ്ങളിലോ നൃത്തഗാനങ്ങളിലോ ‘ഒ ഒ ഒഒഒ, ഓ ഓ , ഓഹോ ഓഹോ, ആഹാ ആഹാ‘ എന്നിങ്ങനെ തലങ്ങും വിലങ്ങും പ്രയോഗങ്ങൾ വന്നു പോകറാണു പതിവ്. പാടാത്ത പൈങ്കിളി (1957-ബ്രദർ ലക്ഷ്മൺ) യിലെ “മധുമാസമായല്ലോ മലർവാടിയിൽ” എന്ന പാട്ടിന്റെ തുടക്കത്തിൽ ചെറിയ ഒരു ഹമ്മിങ് ഉള്ളത് ഝനക് ഝനക് പായൽ ബാജേ യിലെ “നൈൻ സോ നൈന് നാഹി മിലാവോ..” യിലെ ഹമ്മിങ്ങിന്റെ ഒരു ചെറിയ അനുകരണം മാത്രമാണ്. “ഉണരുണരൂ” വിൽ ആദ്യവിരുത്തം കഴിഞ്ഞ് മോഹനരാഗ ഛായ മനോഹരമായി പതിഞ്ഞുകിടക്കുന്ന ഹമ്മിങ് ആണുള്ളത്. ജാനകിയുടെ ആലാപന വശ്യത തെളിഞ്ഞുവിളങ്ങുന്ന ചെറുവേള. അവസാനവും ഈ ഹമിങ്ങ് തിരിച്ചെത്തുന്നുണ്ട്. ദൂരെ നിന്നും ഒഴുകിവരുന്ന പ്രതീതിയുണർത്താൻ ഹിന്ദിപ്പാട്ടുകളിൽ ഇത്തരം ഹമ്മിങ് ഉപയോഗിച്ചു തുടങ്ങിയത് രാഘവനു പ്രചോദനം കൊടുത്തു കാണണം. അതിരാവിലെ വള്ളം തുഴഞ്ഞു നീങ്ങുന്ന നായികയുടെ പാട്ട് വിദൂരതയിൽ നിന്നെന്നപോലെ കേട്ട് ഉണർന്നെണീയ്ക്കുന്ന നായകനെ ദൃശ്യപ്പെടുത്തുന്ന വേളയാണിത് സിനിമയിൽ. ഉണർത്തുപാട്ടിന്റെ പ്രതീതി ഉളവാക്കേണ്ട സമയം. ഇതുപോലെ ദൂരെ നിന്നും വരുന്ന പാട്ടായ ബീസ് സാൽ ബാദ് (1962) ഇലെ അജ്ഞാതനായിക പാടുന്ന ‘കഹിം ദീപ് ജലേ കഹി ദിൽ” അക്കാലത്തെ വ്യക്തമായ ഹമ്മിങിനുദാഹരണമാണ്. 1963 ഇൽ തന്നെ പൊതു കേൾവി ആർജ്ജിച്ച, ലതാ മങ്കേഷകറുടെ “പങ്ഖ് ഹോ തോ ഉഡ് ജായിരേ” (സെഹ് റ-രാം ലാൽ) മോഹനം രാഗത്തിൽ തന്നെ ചിട്ടപ്പെടുത്തിയതും സമാനമായ ഹമ്മിങ് നിബന്ധിച്ചതുമാണ്. രാഘവനു ഇവയൊന്നും അനുകരിക്കേണ്ട ആവശ്യം ഇല്ലെങ്കിലും ഉത്തരേന്ത്യൻ സംഗീതപ്രചലനധാരകളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നതിനാൽ തീർച്ചയായും മലയാളസിനിമാഗാനങ്ങൾക്ക് വേറിട്ട ദിശാബോധം നൽകേണ്ടതുണ്ട് എന്ന നിശ്ചയമായിരുന്നിരിക്കണം ഇതിന്റെ പീന്നിൽ. പിന്നീട് വന്ന പ്രസിദ്ധ ഹമ്മിങ്ങുകൾ എസ്. ജാനകി തന്നെ പാടേണ്ടി വന്നു എന്നത് ചരിത്ര നിയോഗം –സൂര്യകാന്തീ, ഗോപികേ നിൻ വിരൽ, സ്വർണമുകിലേ എന്നിവകളിലെയൊക്കെ. (വാണി ജയറാമിന്റെ “ഗാനത്തിൻ കല്ലോലിനിയിൽ” മറക്കുന്നില്ല. പി. സുശീലയുടെ ചെറുതെങ്കിലും തീവ്രപ്രഭാവമിയന്ന ‘കാറ്റിൽ ഇളം കാറ്റിൽ‘ ഉം.) എന്നാലും ഹിന്ദിപ്പാട്ടുകളിലെപ്പോലെ സങ്കീർണ്ണവും ദൈർഘ്യമേറിയതും അതിക്ലിഷ്ടവുമായ ഹമ്മിങ് (രൈനാ ബീത് ജായേ –ആർ ഡി ബർമ്മൻ- അമർപ്രേം- ഒരു ഉദാഹരണം) ഇതുവരെ മലയാളസിനിമാഗാനങ്ങളിൽ വന്നിട്ടില്ല എന്നത് നമ്മുടെ പരിമിതികൾക്ക് ദൃഷ്ടാന്തമാണ്. സെമി ക്ലാസിക് എന്നു വിളിക്കപ്പെടാറുള്ള സിനിമാഗാനങ്ങളിൽ കച്ചേരിമട്ടിലുള്ള രാഗാലാപനത്തിൽ (നാദബ്രഹ്മത്തിൻ, ദേവാങ്കണങ്ങൾ ഒക്കെ) ഒതുങ്ങിപ്പോയി നമ്മുടെ ഹമ്മിങ്ങുകൾ. ഇതിൽ നിന്നും വേറിട്ട ഹമ്മിങ് കൊണ്ടുവരാൻ സലിൽ ചൌധുരിയും വേണ്ടി വന്നു (‘മാനസമൈനേ വരൂ“) രാഘവൻ “ഉണരുണരൂ”വിൽ തുടങ്ങി വച്ചത് വളർത്തിയെടുക്കാൻ നമ്മൾ അത്ര മിനക്കെട്ടില്ല..

മോഹനം രാഗത്തിൽ ചിട്ടപ്പെടുത്തിയ അതിസംഘാതമിയന്ന ആദ്യ പാട്ടാണ് ‘ഉണരുണരൂ”. ഈ രാഗത്തിന്റെ ഊർജ്ജപ്രസരം ആദ്യം തന്നെ ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന രണ്ടുവാക്കുകളുടെ ആലാപനത്തിൽ തന്നെ പ്രകടമാണ്. പ്രത്യേകിച്ചും “ഊ” “ഏ” എന്നീ നീട്ടലുകളിൽ. “രൂ” എന്ന ഒറ്റ അക്ഷരത്തിന്മേലാണ് മേത്സ്ഥായിയിലേക്കുള്ള കയറ്റം. എസ്. ജാനകി ഇതേ രാഗത്തിൽ വൻ സംഭാവനകളുമായി പിന്നീടെത്തുന്നത് നമ്മൾ നോക്കി നിന്നതാണ്. പാടിയ രാഗങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ജാനകി പാടിയതും മോഹനത്തിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ തന്നെ. ദേവരാജനു വേണ്ടി “ദേവകുമാരാ” (തിലോത്തമ) രാഘവനു വേണ്ടിത്തന്നെ “മഞ്ഞണിപ്പൂനിലാവ്” (നഗരമേ നന്ദി) എന്നിങ്ങനെ ചിലവ. മഞ്ഞണിപ്പൂനിലാവിൽ മോഹനത്തിന്റെ താരള്യമാണ് പ്രസരിക്കുന്നതെങ്കിൽ ‘ഉണരുണരൂ ‘വിൽ ഉത്സാഹാനുഭവമാണ്. ഇളയരാജയ്ക്കു വേണ്ടി മൌനം പോലും മധുരം (സാഗരസംഗമം) യമുനേ നിന്നുടെ മാറിൽ (യാത്ര) ഇങ്ങനെ തുടർന്നു ജാനകി-മോഹന സമ്മേളനങ്ങൾ. “അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി“ , “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി“ ഒക്കെ വഴി പൊതുജനം സ്വാംശീകരിച്ച്, വിപ്ലവഗാനങ്ങളും മോഹനത്തിൽ പാടണമെന്ന നിശ്ചയം വരെ എത്തിച്ചേർന്ന മലയാളിക്ക് മറ്റൊരു ഭാവവും താളക്രമവും റൊമാന്റിക് ഉത്സാഹവും ലാളിത്യം ചോരാതെ എസ്. ജാനകിയുടെ ആലാപനവൈശിഷ്ട്യത്തിലൂടെ സമ്മാനിച്ചതാണ് “ഉണരുണരൂ” വിന്റെ വിജയങ്ങളിലൊന്ന്.

ഓർക്കെഷ്ട്രേഷന്റെ സവിശേഷത

പതിവു വിട്ട് ശ്രീ രാഘവൻ അക്കാലത്ത് റെക്കോർഡിങ് സ്റ്റുഡിയോയിൽ കിട്ടാവുന്ന പലേ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട് ഈ പാട്ടിൽ. ഫ്ലൂടിന്റേയും ക്ലാരിനറ്റിന്റേയും ഉചിതോപയോഗമാണ് ആകർഷകം. സാധാരണ ഉപകരണസംഗീത ഇടവേളയിൽ ഒരു മെലഡിച്ഛായ കൊണ്ടുവരാറില്ലെങ്കിലും ഈ പാട്ടിൽ അത് തീവ്രമാണ്. ആദ്യഖണ്ഡത്തിൽ ‘കണികാണാനുണരെടി പൂവേ; എന്നതു കഴിഞ്ഞും പിന്നീടുള്ള ഖണ്ഡങ്ങളിൽ കളിയാട്ടം കാണെടി കാറ്റേ (ഖണ്ഡം 2), മഴവില്ലു നനയ്ക്കെടി മുകിലേ (ഖണ്ഡം 3) എന്നിവ കഴിഞ്ഞുടനും വരുന്ന ഫ്ലൂട് ബിറ്റ് ഒരു മെലഡി പോലെ തന്നെയാണ്. അതുകൊണ്ട് പാട്ടിനൊപ്പം അത് ചേർന്നു നിൽക്കുന്നു. പലരും ഈ പാട്ട് പാടുമ്പോൾ അത് ‘ഓ ഒ ഓ..’ എന്ന മട്ടിൽ പാടാറു തന്നെയുണ്ട്. അത്രയ്ക്കുമാണ് ഉപകരണസംഗീതത്തിന്റെ തീവ്രത. ഉപകരണസംഗീത ഇടവേളയിൽ ഇപ്രകാരം അനുഭവഭേദ്യമായ ട്യൂൺ സൃഷ്ടിക്കപ്പെടുന്നതിന്റെ ഒരു താരതമ്യം പ്രസിദ്ധമായ “ആജാരേ പരദേശി” (മധുമതി-സലിൽ ചൌധുരി) യിൽ മാത്രമാണ്. ‘ഉണരുണരൂ’ ഇൽ ഫ്ലൂട്ടിന്റെ സ്വരങ്ങൾ ചലിക്കുന്നതനുസരിച്ച് തബല ബീറ്റ്സ് തകർത്തുമുന്നേറുകയും ഓരൊ മാത്രകളിൽത്തന്നെ ബീറ്റ്സ് തൊടുക്കുകയും ചെയ്യുന്നുണ്ട്. കടത്തുവള്ളക്കാരി പാട്ടുകേട്ടുണർന്ന നായകൻ പാട്ടിനു അകമ്പടിയായി പുല്ലാങ്കുഴൽ ഊതി അവളുടെ പാട്ടിനോട് ചേരുന്നതായാണു സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ ഫ്ലൂട് ബിറ്റ് കൊണ്ട് നായികാ-നായകബന്ധം ഉറപ്പിക്കപ്പെടുകയുമാണ്. കവിതകേട്ടറങ്ങുന്ന പൂവേ, കാവടിയാടുന്ന കാറ്റേ, പടവുകൾ കയറുന്ന മുകിലേ എന്നിവ കീഴ്സ്ഥായിയിൽ ആവർത്തിക്കുമ്പോൾ അതേ സ്ഥായിയിൽ ഫ്ലൂടും ആവർത്തിക്കുന്നതിനാൽ ബലപ്രചലിതമാവുകയാണ്. സവിശേഷമാർന്നൊരു കാര്യം ഈ ഫ്ലൂട് ആവർത്തനസമയത്ത് തബലയുടെ നടകൾ മാറുന്നുണ്ടെന്നുള്ളതാണ്, ഒന്നു കൂടെ മുറുകിയ താളത്തിലേക്ക് വിന്യാസം ചെയ്യപ്പെടുകയാണ്. ഇതിനുശേഷം സാമന്യം നീണ്ട ആവിഷ്കാരങ്ങളാണ് . മോഹനരാഗത്തിന്റെ വിവിധ ഛായകളിൽ വയലിൻ സംഘവും ക്ലാരിനറ്റും ഫ്ലൂടും ചെറിയ മെലഡി ബിറ്റ് പോലെ മിന്നി മായുന്നു. ക്ലാരിനറ്റും തബലയും മത്സരബുദ്ധിയോടെ മേളക്കൊഴുപ്പ് സൃഷ്ടിക്കപ്പെടുന്ന ഭാഗം ഉത്തരേന്ത്യൻ ഉത്സവവേളകളെ അനുസ്മരിപ്പിക്കുന്നതാണ്. ഒരു നാടൻ പാട്ടിന്റെ അനുഭവം കിട്ടുന്നുന്നുമുണ്ട് .1963 ഇൽ ഇത്തരം വൈവിദ്ധ്യങ്ങൾ പുതുമയാണ് എന്നതുതന്നെയാണ് ഓർക്കപ്പെടേണ്ടത്. ഉണരുണരൂ ഉണ്ണിപ്പൂവേ, കുഞ്ഞിക്കാറ്റേ, കരിമുകിലേ എന്നിവയ്ക്കൊക്കെ പ്രതിദ്ധ്വനി (echo) എഫക്റ്റ് ഉണ്ടാക്കിയെടുക്കാൻ അന്ന് ഇത്തരം സാങ്കേതികതകളൊന്നും സ്റ്റുഡിയോകളിൽ ലഭ്യമല്ലാതിരുന്നതിനാൽ രാഘവൻ നന്നേ പണിപ്പെട്ടു. ആ ഭാഗം വീണ്ടും വീണ്ടും പ്ലേ ചെയ്ത് ഒന്നിനുമുകളിൽ ഒന്നായി ആലേഖനം ചെയ്യുകയായിരുന്നു.

സമ്പാദനം: BM

13/07/2026

പ്രിയസത്ജനങ്ങളെ!

നിങ്ങൾ അക്ഷരങ്ങളെ സ്‌നേഹിക്കുന്നവർ ആണോ ?
സാഹത്യം ഇഷ്ടപ്പെടുന്നവർ ആണോ ?
ഒരു കലാകാരൻ ആണോ

എങ്കിൽ നിങ്ങൾക്ക് വേണ്ടി മാത്രമാണി ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്
സാഹിതി ഗണക പണിക്കർ കൂട്ടായ്മ !

ഗ്രൂപ്പിൽ പ്രവേശിക്കാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ സ്പർശിക്കുക!

നന്ദി നമസ്കാരം
ടീം #സാഹിതി

02/07/2026

പൂർവ്വസൂര്യകൾപടുത്തിയർത്തിയ മഹാ! പ്രസ്ഥാനം
ആ പ്രസ്ഥാനത്തിന് ഒരു ആസ്ഥാനമന്ദിരം വേണമെന്ന് അവർ ആഗ്രഹിച്ചു !
വളരെ വിലകൊടുത്ത് വാങ്ങിയ ഒരു കൊച്ചു ഭൂമിയിൽ അവരുടെ ചോര നീരാക്കിയ പണംകൊണ്ട് ഒരു കൊച്ച് മണിമന്ദിരം നിർമ്മിച്ചു സമാജത്തിന് മുന്നിൽ മാതൃകയായി തലഉയർത്തി നിന്നു !
കാലചക്രം പിന്നെയും മുന്നോട്ട് പോയി തുടർന്ന് വന്നനേതൃനിര ഈ ഓഫീസ് കെട്ടിടത്തേ ഒരു സർക്കാർ ഓഫീസായി കണ്ടു മെയിൻ്റ്റ്സ് വർക് ചെയാതെ മുന്നോട്ടു പോയി ഇന്ന് ജീർണ്ണതയുടെ പടിവാതുകലിൽ എത്തി നിൽക്കുന്ന ഈ മഹാസൗധത്തിൻ്റെ അവസ്ഥ പ്രിയപ്പെട്ട മഹാസഭയുടെ മുന്നിൽ സമർപ്പിക്കുന്നു!

#പ്രണവംlive

ഗണരുടെ സമുദായ സംഘടനയുടെ ഉത്ഭവം 1083-ൽ വേങ്ങയിൽ കെ.ജി. ഇട്ടിവൈദ്യനും പാലൂർ പടിപ്പുരയ്ക്കൽ കുഞ്ഞുരാമൻ ജോത്സ്യരും നേതൃത്വമേ...
26/03/2026

ഗണരുടെ സമുദായ സംഘടനയുടെ ഉത്ഭവം 1083-ൽ വേങ്ങയിൽ കെ.ജി. ഇട്ടിവൈദ്യനും പാലൂർ പടിപ്പുരയ്ക്കൽ കുഞ്ഞുരാമൻ ജോത്സ്യരും നേതൃത്വമേറ്റെടുത്ത് തുടങ്ങിയ "കേരളീയ ഗണക മഹാ യോഗ"മാണ് എന്ന് പഴമക്കാർ പറയുന്നു.🙏 നാടിന്റെ നാനാഭാഗത്തുനിന്നും സംഘടനയിൽ അംഗങ്ങളായി ചേർന്നു. 1085 ൽ "ശ്രീരാമവിലാസം" എന്ന പേരിൽ സമുദായ സംഘടന ഒരു മാസിക പ്രസിദ്ധീകരിച്ചു.🙏 1085-ൽ ദിവാൻ കൃഷ്ണൻ നായർ പ്രജാസഭയിലേക്ക് പത്മനാഭക്കണിയാരെ നാമനിർദേശം ചെയ്ത് ഗണക സമുദായത്തെ മാനിച്ചു.🙏 പിന്നീട് സമുദായസംഘടനാപ്രവർത്തനം നിലച്ച അവസ്ഥയിലെത്തി🙏 പിന്നീട് കാഞ്ഞിരവേലി കൃഷ്ണൻ ജോത്സ്യറുടെ നേതൃത്വത്തിൽ പിന്നീട് "ഗണകമഹായോഗം " എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു. പ്രസിഡന്റായി പാഴൂപ്പടി ശങ്കു ജോത്സ്യനും , സെക്രട്ടറിയായി കുഞ്ഞിരവേലി കൃഷ്ണൻ ജ്യോത്സ്യനും സ്ഥാനം വഹിച്ചു.🙏 1095-ൽ ശ്രീമൂലം അസംബ്ലിയിലേക്ക് കാഞ്ഞിരവേലി കൃഷ്ണൻ ജ്യോത്സ്യരെ നോമിനേറ്റു ചെയ്ത് ഉത്തരവായി.🙏 തിരുവനന്തപുരത്ത് ശ്രീ മൂലം അസംബ്ലിയിലേക്ക് യാത്രയായ മാന്യദേഹം രോഗബാധിച്ച് കുംഭമാസം 13-ാം തീയതി ദിവംഗദനായി. ഇദ്ദേഹത്തിന്റെ കൈവശം ഗണകർക്കായുള്ള നിവേദനങ്ങളും പ്രമേയങ്ങളും അസംബ്ലി കാണാതെ മൺമറഞ്ഞു. പിന്നീട് 1942-ൽ ചങ്ങനാശ്ശേരി വാഴപ്പള്ളി കേദ്രമായി പ്രവർത്തനമാരംഭിച്ച സംഘടന 1114/1938ലെ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം 1119/1943 - ൽ ഒന്നാമതായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയുടെ പ്രവർത്തനം നിലച്ചു.🙏 1972-ൽ വീണ്ടും ഉണർന്നെണീറ്റ സംഘടനയുടെ നേതൃത്വം - കെ.എൻ ഗോപാലൻ വൈദ്യനും , വി.ജി. കൃഷ്ണൻ വൈദ്യനും ഏറ്റെടുത്തു. ഈ കാലയളവിൽ കുറിച്ചിയിൽ 20 cent സ്ഥലം വാങ്ങി.1955-ലെ ഷെഡ്യൂൾ 2 /9 അനുസരിച്ച്‌ 22-12 - 1982 ലെ സർക്കാർ ഉത്തരവ് (എം.എസ്സ്) നമ്പർആയി നോൺ ട്രയ്‌ഡിംഗ് കമ്പനിയായി മാറ്റപ്പെട്ടു. 1986-88 കാലയളവിൽ വി. എൻ രാമകൃഷ്ണൻ സാറിന്റെ ശ്രമഫലമായി കേന്‌ദ്ര ഓഫീസ് കെട്ടിടം ഉയർന്നു. 2001-ൽ മാവേലിക്കരഗവ: ബോയ്സ്ഹൈസ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ Adv: രാജേഷ് കെ രവി ജനറൽ സെക്രട്ടറിയും , മാവേലിക്കര ഗോപിനാഥവ സാർ പ്രസിഡന്റായി പുതിയ ഭരണസമിതി ഉണ്ടായി പിന്നീട് -5-9- 2002-ൽജ്യോതിഷ വിദ്യാപീഠം തുടങ്ങി 2004 ൽ Adv: രാജേഷ് കെ.രവി പ്രസിഡന്റും പള്ളിക്കൽ രാജീവ് ജനറൽ സെക്രട്ടറിയുമായി ഭരണം 2012-വരെ ഗണകർ കാലം കഴിച്ചു. ശേഷം ചിന്തനീയം

04/11/2025

കേരളത്തിലെ കണിയാന്മാരുടെ പുരാതന ആചാരമര്യാദകളും, ജീവിതരീതിയും, സാമൂഹിക പ്രാധാന്യവും.
*******************************************
പുരാതനകേരളത്തിലെ അവർണ്ണസമുദായങ്ങൾ നിരക്ഷരായിരുന്നു എന്നു വിചാരിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഇടയിലുണ്ട്.എന്നാൽ സത്യാവസ്ഥ അതല്ല. നിരക്ഷരരും സാക്ഷരരുമായ ആളുകൾ പണ്ട് സവർണ്ണർക്കിടയിലും അവർണ്ണർക്കിടയിലും ധാരാളമായുണ്ടായിരുന്നു.കേരളത്തിലെ അബ്രാഹ്മണസമുദായങ്ങൾക്ക് അക്ഷരജ്ഞാനവും ,കായികാഭ്യാസവിജ്ഞാനവും പകർന്നു നല്കുകയും കൃഷിക്കും,കച്ചവടത്തിനും,കടൽയാത്രയ്ക്കും, ആര്, എപ്പോൾ ,എങ്ങനെ സാമൂഹിക ജീവിതത്തിലെ കാര്യങ്ങൾ നിർവ്വഹിക്കണം എന്നൊക്കെ നിർദ്ദേശിച്ച് ,സമൂഹത്തിൽ അടിത്തട്ട് മുതൽ അധികാരകേന്ദ്രങ്ങൾ വരെയുള്ളവർക്ക് ഉപദേശനിർദ്ദേശങ്ങൾ നല്കി ജീവിതവൃത്തി കഴിച്ചുവന്നിരുന്ന ഒരു സമുദായമുണ്ടായിരുന്നു.അതാണ് കണിയാന്മാർ.പഴയകാല കേരളത്തിൽ ജനങ്ങളുടെ ദൈനംദിനജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിരുന്ന സമുദായമായിരുന്നു കളരിപ്പണിക്കന്മാരെന്നും,ഗണകരെന്നും,കണിശ്ശരെന്നും,ബല്യായരെന്നും,എഴുത്തച്ഛരെന്നും,ആശാന്മാരെന്നു(ആചാര്യന്മാർ) എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന ജ്യോതിശാസ്ത്രത്തിലും,ജ്യോതിഷത്തിലും കേമന്മാരായ കണിയാന്മാർ.അതുകൊണ്ട് തന്നെ മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛനായതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ഗണകൻ(ഗണിക്കുന്ന ജ്യോതിഷി) എന്ന സംസ്കൃതപദത്തിന്റെ മലയാളരൂപമാണത്രേ 'കണിയാൻ.'കണിക്കുക' എന്നതിന് ഓലക്കുടയുടെ ചട്ടമുണ്ടാക്കുക എന്ന അർത്ഥവുമുണ്ട്(കണിയാന്മാരിൽ തിന്ത എന്നൊരു വിഭാഗം ഓലക്കുടനിർമ്മാണം തൊഴിലായി സ്വീകരിച്ചിരുന്നു.മനക്കുട,മറക്കുട,നെടിയകുട,വട്ടക്കുട,കന്നികുട,കുണ്ടൻകുട,തലക്കുട.. ഇങ്ങനെ പലതരം കുടകൾ ഇവർ നിർമ്മിച്ചിരുന്നു).കണിയാർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ കണിയാട്ടികളെന്നും വിളിച്ചിരുന്നു.പൊട്ടുവൻ അഥവാ കണികുറുപ്പന്മാരാണ് ഇവർക്കിടയിലെ ക്ഷുരകന്മാർ.

പഴയകാലഗ്രാമവ്യവസ്ഥിതിയിൽ അദ്ധ്യാപനത്തിനും(ആശാൻ പള്ളിക്കൂടങ്ങൾ), ജ്യോതിഷസംബന്ധമായ സംശയനിവാരണത്തിനുമായി ഒന്നോ.രണ്ടോ കണിയാൻകുടുംബങ്ങൾ ഗ്രാമത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു.രാജ്യഭരണകാര്യങ്ങളിൽ കാലപ്പിഴയും,ഗ്രഹപ്പിഴയും മറ്റും അറിയാൻ നാടുവാഴിക്കും,വിത്തുവിതയ്ക്കാനും,നെല്ലുകൊയ്യാനുള്ള കാലം അറിയാനായി കർഷകനും, വിവാഹങ്ങൾക്ക് ജാതകം നോക്കാനും ,ചടങ്ങുകൾക്ക് നല്ലസമയം കുറിക്കാനും,കച്ചവടത്തിനായി പുറപ്പെട്ടു പോകും മുൻപ് ഭാവികാര്യം അറിയാനായി വ്യാപാരികൾക്കും,പടയ്ക്കുപുറപ്പെടും മുൻപ് നല്ലതും കെട്ടതുമായ കാലം അറിയാനായി പടയാളിക്കും കണിയാനെ ആവശ്യമായിരുന്നു.അഹിന്ദുക്കളും ഉപദേശങ്ങൾക്കായി കണിയാന്മാരെ സമീപിച്ചിരുന്നു. അടുത്തകാലംവരെ സുറിയാനിക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളുടെ ജാതകം കണിയാന്മാരെക്കൊണ്ടെഴുതിച്ചിരുന്നു.

ജ്യോതിഷത്തിൽ അതീവപ്രഗത്ഭരായ കണിയാന്മാർ ഭ്രഷ്ടരാക്കപ്പെട്ട ബ്രാഹ്മണരാണെന്ന് ചിലപുരാവൃത്തങ്ങൾ അടിസ്ഥാനമാക്കി അവകാശവാദങ്ങളുണ്ട് .തലക്കുളത്ത് ഭട്ടതിരി എന്ന ബ്രാഹ്ണൻ പാഴൂർ കുടുംബത്തിലുള്ള കണിയാട്ടിയുമായുള്ള ബന്ധത്തിൽ നിന്നാണ് പ്രശസ്തമായ പാഴൂർകണിയാന്മാരുടെ ഉദയം എന്നാണ് പറയപ്പെടുന്നത്.

കണിയാന്മാർ തങ്ങളുടെ ഗോത്രങ്ങളെ ഇല്ലങ്ങളെന്നും ,കിരിയങ്ങളെന്നും പറയുന്നുണ്ട്.പാമ്പരില്ലം,തച്ചാരില്ലം,തിരുവെള്ളൂരില്ലം,തോന്നിക്കലില്ലം,മുടപുരയില്ലം,വെമ്പായയില്ലം,ചെമ്പഴന്തിയില്ലം,അണ്ണായക്കണ്ണയില്ലം.....Etc ഇങ്ങനെപോകുന്നു ഇവരുടെ ഇല്ലങ്ങളുടെ നാമങ്ങൾ.നന്ന,അണവിക്കാണം,കരിവെട്ടം,പെരുമാൻ,വെളമ്പര്.....etc ഇങ്ങനെയാണ് കിരിയങ്ങളുടെ നാമങ്ങൾ.മുൻകാലങ്ങളിൽ ഒരേ കിരിയങ്ങളിലോ,ഇല്ലങ്ങളിലോ ഉള്ളവർ പരസ്പരം വിവാഹം ചെയ്തിരുന്നില്ല. 'പുര'കളെന്നാണ് ഇവരുടെ ഭവനങ്ങളെ സാധാരണ വിളിച്ചുവന്നത്.
അനന്തകൃഷ്ണ അയ്യരുടെ അഭിപ്രായത്തിൽ വിഷ്ണുവിനെ കൈവിടാത്ത ശൈവവിശ്വാസികളാണ് കണിയാന്മാർ.കളരികളുടെ നീളം നാല്പത്തിരണ്ടടിയാണ് .നാല്പ്പത്തി രണ്ട് ദേവതകളെ കളരികളിൽ ഉപാസിക്കുന്നുണ്ടത്രേ.സുബ്രഹ്മണ്യൻ, ശാസ്താവ്,വീരഭദ്രൻ,അഷ്ടഭൈരവന്മാർ,ഭദ്രകാളി,നരസിംഹം, ഹനുമാൻ തുടങ്ങിയവരാണ് അതിൽ പ്രധാനികൾ.മണ്ഡലകാലത്ത് (40 ദിവസം) കളരികളിൽ പ്രത്യേക പൂജാദികർമ്മങ്ങൾ പണിക്കർമാർ നടത്താറുണ്ട്.

കണിയാന്മാരിൽ തന്നെയുള്ള കളരപ്പണിക്കന്മാർ കൂടുതലായി.കാണപ്പെടുന്നത് വടക്കേമലബാറിലാണ്.ഇവർ തങ്ങളുടെ സഹജാതിക്കാരെക്കാൾ ഉന്നതമായ സാമൂഹിക സ്ഥാനമുള്ളതായി അവകാശപ്പെടുന്നു.കേരളോൽപ്പത്തിപ്രകാരം ഇവരാണത്രേ യഥാർത്ഥ കളരിഗുരുക്കന്മാരും കളരികളുടെ അവകാശികളും.ഇവരിൽ നിന്നാണത്രേ നായന്മാരും,തീയ്യരും ,ഈഴവരും മറ്റും കളരിവിദ്യ കൈവശമാക്കിയത്.മുൻകാലങ്ങളിൽ വടക്കേമലബാറിലെ നായന്മാർ കളരിപ്പണിക്കന്മാരോട് ഗുരുസ്ഥാനീയരെന്ന നിലയിൽ വലിയ ബഹുമാനം കാണിച്ചിരുന്നതായി "ട്രൈബ്സ് ആൻഡ് കാസ്റ്റസ് ഓഫ് കൊച്ചിനി"ൽ അനന്തകൃഷ്ണ അയ്യർ രേഖപെടുത്തുന്നു.

കണിയാന്മാർക്കിടയിൽ പഴയകാലത്ത് ബഹുഭർത്തൃത്വം ഉണ്ടായിരുന്നതായി കാസ്റ്റസ് ആൻഡ് ട്രൈബ്സ് ഓഫ് സൗത്തിൻന്ത്യ എന്ന പുസ്തകത്തിൽ രേഖപെടുത്തിയിരിക്കുന്നു.ആദ്യകാലത്ത് മരുമക്കത്തായമായിരുന്നു ദായക്രമമെങ്കിലും പിൽക്കാലത്ത് മക്കത്തായം ഇവർ സ്വീകരിച്ചു.ഇവരുടെ ഇടയിലുണ്ടായിരുന്ന ഗർഭകാലച്ചടങ്ങായിരുന്നു പുളികുടി അഥവാ പുളിയൂണ്.ഗർഭകാലത്തിന്റെ അഞ്ചാം മാസമോ ഏഴാം മാസമോ ആണ് ഈ ചടങ്ങു നടത്തുന്നത്. നവജാതശിശുവിനെ ആദ്യമായി പേറ്റച്ചികൾ കുളിപ്പിക്കുമ്പോൾ പാട്ട് പാടുന്ന ഒരു ചടങ്ങുണ്ട് ഇതിനെ 'കലശമാടൽ' എന്നാണ് പറഞ്ഞിരുന്നത്.

പ്രസവത്തോടനുബന്ധിച്ച് അശുദ്ധയാകുന്ന സ്ത്രീയെ ശുദ്ധമാക്കാനുള്ള.ചടങ്ങുകളാണ് 'കുടയൽ' ,' ഇരുപത്തിയെട്ടുകുളി , 'കലംതൊടീക്കൽ' ,എന്നിവ.
കുട്ടികളുടെ കാതുകുത്തുന്ന ചടങ്ങാണ് 'കാതുകുത്തുമംഗലം '. ജ്യോതിഷം കുലത്തൊഴിലായതിനാൽ ഇവരുടെ വിദ്യാരംഭച്ചടങ്ങിനെ 'കവടിയിടൽ' എന്നാണ് പറയുക. പെൺകുട്ടികൾ തിരളുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങാണ് 'പന്തൽകല്യാണം'(കെട്ടുകല്യാണം).കൂടാതെ പെൺകുട്ടി ഋതുമതിയായി അഞ്ചാംദിനമോ,ഏഴാംദിനമോ നടത്തുന്ന 'തെരണ്ടുമംഗല'ത്തിൽ തെരണ്ടുപാട്ടുകൾ എന്ന പതിവ്രത പ്രകീർത്തനഗാനങ്ങൾ ആലപിക്കാറുണ്ട്.വിവാഹം ഉറപ്പിക്കുന്ന ചടങ്ങുകളാണ് 'ജാതകംവാങ്ങലും ' , 'വീടുകാഴ്ച'യും .വധുഗൃഹത്തിൽ വെച്ചു നടത്തുന്ന.പുടമുറികല്യാണമാണ് ഇവരുടെ വിവാഹരീതി.കളരിപ്പണിക്കന്മാർ വിവാഹച്ചടങ്ങുകൾ കളരിയിൽ വെച്ച് നടത്താറുണ്ട്.

അനുഷ്ഠാനങ്ങൾ
~~~~~~~~~~
പൂമാലക്കാവുകളിൽ പൂമാലഭഗവതിയെ പ്രീണിപ്പിക്കാനായി കണിയാന്മാർ നടത്തുന്ന അനുഷ്ഠാനച്ചടങ്ങാണ് 'പാട്ടുത്സവം അഥവാ കളത്തിലരിയും പാട്ടും' .തിരുവിതാംകൂറിലെ ഊരുട്ടമ്പലങ്ങളിൽ പരേതരായ മഹാത്മാക്കളെ പുരസ്‌കരിച്ചു കണിയാന്മാർ നടത്തുന്ന അനുഷ്ഠാനമാണ് 'തമ്പുരാനൂട്ട്'.പത്തനംതിട്ടയിലെ മണ്ണടിക്കാവിലും സമീപപ്രദേശങ്ങളിലും ഗണകന്മാർ നടത്തുന്ന ചടങ്ങാണ് 'മുടിപ്പേച്ച് '.സന്താനലാഭത്തിനായി നടത്തുന്ന കളത്തിനും പാട്ടിനും പ്രാധാന്യമുള്ള ചടങ്ങാണ് 'കളംപാട്ട്'.ഹൈന്ദവഗൃഹങ്ങളിൽ ബാധയൊഴിപ്പിക്കാനായി കണിയാന്മാരെ വരുത്തി നടത്തുന്ന മാന്ത്രികാനുഷ്ഠാനമാണ് 'കോലംതുള്ളൽ' .ഗന്ധർവ്വന്മാരെ പ്രീതിപ്പെടുത്താനുള്ള കണിയാന്മാരുടെ ചടങ്ങാണ് 'ഗന്ധർവ്വൻ തുള്ളൽ'. ഗർഭിണികളിലെ ബാധയൊഴിപ്പിക്കാനായി അവർ നടത്തുന്ന അനുഷ്ഠാനമാണ് 'പൂപ്പടപ്പാട്ട് '.മാർക്കണ്ഡേയ കഥ നാടകീയമായി പറയുന്ന അനുഷ്ഠാനകലയാണ് 'കാലൻതുള്ളൽ'.കണിയാന്മാരുടെ കലാരൂപമാണ് കണിയാട്ടം അഥവാ കണിയാൻ കൂത്ത് .മകുടവും കുഴിത്താളവുമാണ് വാദ്യങ്ങൾ.

"കൂകിത്തെളിഞ്ഞുള്ള പൂവൻകോഴി
കരളെയറുത്തു ഞാൻ ബലിതരുവേൻ
ബലിപൂജാകർമ്മങ്ങൾ ഞാൻ തരുമ്പോൾ
പൂത്തിര സമ്പത്ത് നീ നല്കേണം
ഇവരുടെ മെയ്മേലെ ബാധ തീർന്നാൽ
സന്തതിഫലത്തോടെ സുഖം വരിക".

ഉത്തരകേരളത്തിലെ കണിശന്മാരുടെ കളമിറക്കു പാട്ടിലെ വരികളാണിവ.

വിവരശേഖരണം
~~~~~~~~~~
നാട്ടറിവും നാമപഠനവും - ഡോ.എം.വി.വിഷ്ണുനമ്പൂതിരി.

ജീവിതവും സംസ്കാരവും - കേരള ഫോക്ലോർ അക്കാദമി.

Castes and Tribes of South India - Edgar Thurston.

Tribes and Castes of Cochin - L.K.Ananthakrishna Aiyyar .

Pranavamlive '

17/09/2025

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലേ തിരകൾ തള്ളി വരും കണക്കെ-
ന്നുള്ളത്തിൽ വന്നു വിളയാടു സരസ്വതീ നീ....

ഓം സരസ്വത്യൈ നമഃ 🙏

അക്ഷര പുണ്യം നുകരാൻ #ദക്ഷിണമൂകാമ്പികാദേവിയുടെ തിരുസന്നിധിയിലേയ്ക് ഏവരേയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നു :

പ്രണവം🪕

17/09/2025

സമുദായത്തിനും സംഘടനയ്ക്കും എതിരെ തൻ്റെ പുസ്തകത്താളുകളിലൂടെ തേജോവഥം ചെയ്ത എഴുത്തുകാരൻ ഇ ഉണ്ണികൃഷ്ണൻഗണകരോട് മാപ്പ് പറയുന്നു .

05/04/2025

#ക്ഷേത്രകലകൾക്ക് വിളിക്കാം.

#ഗന്ധർവ്വൻപാട്ട്

#പടയണി

#പൂപ്പട

#ശാസ്താംപാട്ട്

etc.........

https://chat.whatsapp.com/BWTKzdt8P4jBG3i0Xgus0Vഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്ക് ഉപയോഗിക്കാം ' #ഗണകസാഹിതി -നിയമാവലികൾ9 - 11 -...
05/04/2025

https://chat.whatsapp.com/BWTKzdt8P4jBG3i0Xgus0V

ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്ക് ഉപയോഗിക്കാം '

#ഗണകസാഹിതി -നിയമാവലികൾ

9 - 11 - 2019 ,

ഗണക, കണിയാർ കണിശ, പണിക്കർ, കളരിക്കുറുപ്പ്.. മുതലായ ഗണക അവാന്തരവിഭാഗങ്ങൾ അടങ്ങുന്ന, സമുദായ അംഗങ്ങളിലെ, സാഹിത്യ അഭിരുചികൾ തിരിച്ചറിഞ്ഞ്.... അവരെ രംഗത്തുകൊണ്ടുവരിക - എന്നലക്ഷ്യത്തോടുകൂടി...
രൂപീകരിച്ച കൂട്ടായ്മയാണ്...
ഗണകസാഹിതി -

സാഹിത്യ അഭിരുചിയും, ആസ്വാദന ശേഷിയുമുള്ള... ഏതു ഗണക സമുദായാംഗത്തിനും
പ്രായഭേദമന്യേ.. ഈ കൂട്ടായ്മയുടെ ഭാഗമാകാം.
---------------------------
ഗണക - സാഹിതി തികച്ചും കക്ഷി -രാഷ്ട്രീയങ്ങൾക്ക് അതീതമായഒരു കൂട്ടായ്മയാണ്... എന്ന്‌ ഉറപ്പിച്ചു പറയട്ടെ..!
----------------------------
രചന, ആസ്വാദനം, അഭിപ്രായ നിർദ്ദേശങ്ങൾ, ക്രീയാത്മകമായ മറ്റ് സാന്നിധ്യ- സഹകരണങ്ങൾകൊണ്ട്... സാഹിതിയെ സമ്പന്നമാക്കാം...
--------------------------
ഗ്രൂപ്പ്‌ അഡ്മിന്റെ സുപ്രഭാതആശംസകൾക്ക് മുൻപ് അംഗങ്ങളുടെ ആശംസകൾ, പാടില്ല....
---------------------------------
ശുഭചിന്തകളും, ആശംസകളും സ്വന്തമായി എഴുതിയവ ദൈർഘ്യം കുറച്ച് ഗ്രൂപ്പിൽ ഇടാം...
Forward മെസ്സേജുകൾ, videos, ഇവ അനുവദനീയമല്ല.
------------------------------
ഗ്രൂപ്പ്‌ അംഗങ്ങളുടെ, ഏറ്റവും പ്രിയപ്പെട്ടവരുടെ ചരമവാർത്തകൾ , ഗ്രൂപ്പിൽ post ചെയ്യാം..
എന്നാൽ ഗ്രൂപ്പ്‌ അഡ്മിൻസ് മുഖേനയല്ലാതെ അംഗങ്ങ ൾക്ക്... ഇത് അനുവദനീയമല്ല....
അഡ്മിൻസ് അറിഞ്ഞില്ലെങ്കിൽ.. അവരെ അറിയിക്കേണ്ട ബാധ്യത അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കും..
---------------------------------
വിവാഹം, വിവാഹവാർഷികം, ജന്മദിനാശംസകൾ, എല്ലംതന്നെ ഗ്രൂപ്പ്‌ അഡ്മിൻസ് മുഖേനയല്ലാതെ ഗ്രൂപ്പിൽ ഇടാൻ പാടില്ല...
--------------------------------------
അനുചിതമായ, stickers, emoji കൾ എന്നിവയുടെ
അതിപ്രസരം, ഗ്രൂപ്പിൽ പാടില്ല... കൂടാതെ, കലയും, സാഹിത്യവുമായിഒരു ബന്ധമില്ലാത്ത videos, post കൾ, msgs ഇവയും അനുവദനീയമല്ല.
--------------------------------
വ്യക്തിഹത്യാപരമായ, വിമർശനങ്ങൾ, സംവാദങ്ങൾ, എന്നിവ കർശനമായും നിരോധിച്ചിരിക്കുന്നു..
ഗണക സാഹിതി - എന്നത് ഒരു കുടുംബ കൂട്ടായ്മയാണെന്നിരിക്കെ..... അല്പസ്വല്പം സല്ലാപങ്ങൾ, സ്നേഹഭാഷണങ്ങൾ... ഒക്കെയാവാം... പക്ഷേ, ഒരിക്കലും, പരിധി വിട്ടുള്ള അപക്വമായ സല്ലാപങ്ങൾ... ഗ്രൂപ്പിൽ അനുവദനീയമല്ല...
------------------------------
നിരന്തരമായ- സാന്നിധ്യ-സഹകരണങ്ങ ളിലൂടെയും, സ്വന്തം രചന കളി ലൂടെയും ( forward ചെയ്യാത്ത ), മറ്റുള്ളവരുടെ രചനകൾ... വിലയിരുത്തിയും.. പ്രോത്സാഹിപ്പിച്ചും... കൂട്ടായ്മവളർത്തിയെടുക്കേണ്ടത്... ഓരോ അംഗത്തിന്റെയും കടമയായി.. കരുതുക...
----------------------------------
പ്രതിദിന അവലോകനം, സല്ലാപം, തുടങ്ങിയ എല്ലാപരിപാടികളിലും... എല്ലാവരും പങ്കെടുക്കുക.. വിജയിപ്പിക്കുക.
-------------------------
ആഴ്ചയിൽ ഒരിക്കലെങ്കിലും സാന്നിധ്യം അറിയിക്കാത്ത അംഗങ്ങൾ, തുടർന്ന് ഗ്രൂപ്പിൽ വന്നില്ല - എങ്കിൽ അതിന്റെ കാരണങ്ങൾ.. ഗ്രൂപ്പ്‌ അഡ്മിൻസ് നെ അറിയിക്കണം.... അല്ലാത്തപക്ഷം, ഒരു സഹകരണവുമില്ലാതെ തുടരുന്ന അംഗങ്ങളെ... നിരുപാധികം,സാഹിതി, നീക്കം ചെയ്യുന്ന തായിരിക്കും...!! സ്വയം ഒഴിവാകുന്നതിനും.. തടസ്സമില്ല....
----------------------------------------
മാസത്തിൽ....ഒരിക്കൽ ...google meet ലൂടെ ഒത്തുചേരുവാനും, സാഹിതീ വിഭവങ്ങൾ കൂടുതൽ വിലയിരുത്തുവാനും... ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും.. സാഹിതി... വേദിയൊരുക്കുന്നതായിരിക്കും...
------------------------------
ഈ നിയമാവലികൾ ലംഘി ക്കുന്ന അംഗങ്ങളെ.... നിരുപാധികം നീക്കം ചെയ്യാനും...
സാഹിതീ നിയമാവലികൾ
മാറ്റം വരുത്താനുള്ള പൂർണ്ണ അധികാരം....
അഡ്മിൻസിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ്..!

സാഹിതിയുടെ സാരഥികൾ - *ശ്രീമാൻ. അജിത് പ്രണവം* (ഗ്രൂപ്പ്‌ ഫൗണ്ടർ & അഡ്മിൻ )

*ശ്രീമതി. ജി. സുഗത, നൂറനാട്* ( ഗ്രൂപ്പ്‌ രക്ഷാധികാരി / പ്രോഗ്രാം co-ordinator & അഡ്മിൻ )

📙📘📗📕📘📘📗📕

*ടീം സാഹിതി 2025*

WhatsApp Group Invite

: #ഗണകപണിക്കർമാട്രിമോണി Name     : VIPIN CHANDDate of Birth : 11/10/1991Time of Birth : 12:23 PMAge                 : 33...
12/02/2025

:
#ഗണകപണിക്കർമാട്രിമോണി

Name : VIPIN CHAND

Date of Birth : 11/10/1991

Time of Birth : 12:23 PM

Age : 33

Dosham : 1 DOSHAM

Star : ANIZHAM

Male / Female : MALE

Height: 179

Weight : 75

Educational Qualification :

Occupation : MBA (HR)

Job : HR Head @ CHENNAI

Place : PALAKKAD , KOZHINJAMPARA

Demand : QUALIFIED

Phone : 9567194020 (CUSIN - RATHEESH)

Ganaka Panicker (Gothra): KALARI PANICKER

Is your's Remarriage(Yes/NO) : NO

Address

Mannanam - Kottayam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when ഗണക ഗാനതരംഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share