Hindu VEDIC Marriage

Hindu VEDIC Marriage Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hindu VEDIC Marriage, Event Planner, Areekode, Malappuram.

12/02/2026
സനാതന ധർമ്മത്തിലെ ഷോഡശ സംസ്കാരത്തിൽ വിവാഹം എട്ടുവിധം ആണ്.  ഇതിൽ പ്രാജാപത്യം ആണ് ഇന്നത്തെ കാലത്ത് നടത്തിവരുന്നത് വിവാഹം എ...
13/01/2026

സനാതന ധർമ്മത്തിലെ ഷോഡശ സംസ്കാരത്തിൽ
വിവാഹം എട്ടുവിധം ആണ്. ഇതിൽ പ്രാജാപത്യം ആണ് ഇന്നത്തെ കാലത്ത് നടത്തിവരുന്നത്

വിവാഹം എട്ടുവിധത്തിലുണ്ട്‌ എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. അവ 1.ബ്രാഹ്‌മം, 2.ദൈവം, 3.ആര്‍ഷം, 4.പ്രാജപത്യം, 5.ഗാന്ധര്‍വ്വം, 6.ആസുരം, 7.രാക്ഷസം, 8.പൈശാചം എന്നിവയാണ്‌.

1) ബ്രാഹ്‌മം:

പിതാവ്‌ കന്യകയെ പ്രതിഫലം വാങ്ങാതെ, നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു ഉദകസഹിതം യോഗ്യനായ ബ്രഹ്‌മചാരിക്ക്‌ കൊടുക്കുന്നതിനെയാണ്‌ ബ്രാഹ്‌മം എന്ന്‌ പറയുന്നത്‌.

2) ദൈവം:

പിതാവ്‌ കന്യകയെ യാഗത്തിനിടെ ഋത്വിക്കിന് / പുരോഹിതനു കന്യകയെ നൽകുന്നതു ദൈവം.

3) ആര്‍ഷം:

പിതാവ്‌ വരനിൽനിന്നു പശുവിനെയോ, കാളയെയോ സ്വീകരിച്ചുകൊണ്ടുള്ള കന്യാദാനം ആർഷം.

4) പ്രാജപത്യം:

പിതാവ്‌ തന്റെ പുത്രിയെ ധർമത്തിനനുസരിച്ചു വിവാഹജീവിതം നയിക്കാൻ അനുഗ്രഹിച്ച്‌ വരന്‌ കന്യാദാനം നല്‍കുന്നതാണ്‌ പ്രാജപത്യം.

5) ഗാന്ധര്‍വ്വം:

ആരോടും ചോദിക്കാതെയോ, പറയാതെയോ കാമുകി കാമുകന്മാര്‍ പരസ്പര സമ്മതത്തോടുകൂടി നടത്തുന്ന രഹസ്യവിവാഹമാണ്‌ ഗാന്ധര്‍വ്വം.

6) ആസുരം:

പുരുഷന്‍ പിതാവില്‍നിന്ന്‌ കന്യകയെ പണം അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ നല്‍കി വിലയ്‌ക്കു വാങ്ങുന്നതിനെ ആസുരം എന്ന്‌ പറയുന്നു.

7) രാക്ഷസം:

സ്‌ത്രീകളെ അവരുടെ ഇഷ്‌ടമില്ലാതെ ബന്ധുക്കളെ തോൽപിച്ചു ബലാൽക്കാരമായി അപഹരിക്കുന്നതിനെ രാക്ഷസം എന്ന്‌ പറയുന്നു.

😎 പൈശാചികം:

സ്‌ത്രീകള്‍ ബോധമില്ലാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റ്‌ അവസ്‌ഥകളില്‍ ഉഴലുകയോ, ഉറങ്ങുകയോ ചെയ്യുന്ന സമയത്ത്‌ അവളെ ബലാത്‌ക്കാരമായി ഭാര്യയാക്കുന്നതിനെ പൈശാചികം എന്ന്‌ പറയുന്നു.

ഇതില്‍ രാക്ഷസം, പൈശാചികം എന്നീ വിവാഹങ്ങള്‍ ധര്‍മ്മത്തിനും നീതിക്കും യശ്ശസിനും ആത്മാഭിമാനത്തിനും വ്യക്‌തിത്വത്തിനും നിരക്കുന്നതല്ല.t

09/01/2026

കേരളത്തിൽ എവിടെയും ഹിന്ദു സമാജത്തിലെ വിവാഹങ്ങൾ വൈദിക സംപ്രദായത്തിൽ നടത്താം.

വിവാഹ വേദി ദൈവീക ശോഭയിൽ ഒരുക്കുന്നു
വൈദിക വിധി പ്രകാരം കതിർ മണ്ഡപം ഒരുക്കൽ
പൂജ / ഹോമം, വേദ ജപം,
വധൂ വരന്മാരെ സ്വീകരിക്കൽ
താലി പൂജ, താലി ചാർത്തൽ
മോതിരം മാറ്റം, മാല ബോക്കെ,
പുടവ, കന്യാ ദാനം, സപ്തപതി, ലാജ ഹോമം, സിന്ദൂരം ചാർത്തൽ ആരതി .
സദ്യ ഒരുക്കൽ, സദ്യ വിളമ്പൽ...

Address

Areekode
Malappuram
673639

Website

Alerts

Be the first to know and let us send you an email when Hindu VEDIC Marriage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category