IDEAL IDEAS Events and Promotions

IDEAL IDEAS Events and Promotions Stage Shows, Inaugurations, Product Launch, Dealer Meets, Marriage Functions etc.

Conference/Convention
Business meetings
Dealer Meets
Product Launch
Award Ceremony
Stage Shows
Promotion
Personal Events
Weddings
Other Events

26/01/2026

Republic Day wishes to all..

06/12/2025

സൈബർ തട്ടിപ്പ്, ആയുധ കടത്ത് ഉൾപ്പെടെ ഉള്ള കേസിലെ പ്രതിയായ കുറ്റവാളിയെ രാജസ്ഥാനിൽ നിന്നും പിടികൂടി കൊച്ചി സിറ്റി സൈബർ പോലീസ്

കൊച്ചി : മാജിക്‌ ബ്രിക്‌സ് എന്ന റെന്റൽ ആപ്ലിക്കേഷനിൽ വീട് വാടകക്ക് നൽകാൻ പരസ്യം നൽകിയിരുന്ന കൊച്ചി സ്വദേശികളായ ദമ്പതികളിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി വിക്രം സർധന (29 ) യെ രാജസ്ഥാനിലെ മനോഹർപൂരിൽ നിന്നും പിടികൂടി കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ്. ആയുധ കടത്തു ഉൾപ്പെടെ ആറോളം കേസിലെ പ്രതിയാണ് വിക്രം സർധന. പ്രതിയുടെ ക്രിമിനൽ സ്വഭാവം മനസ്സിലാക്കിയത് കൊണ്ട് മഹർപ്പൂർ പോലീസ് സ്റ്റേഷനിലെയും, രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ടീമും കൂടി സഹകരിച്ചാണ് അർദ്ധ രാത്രിയോട് അടുത്ത സമയം പ്രതി താമസിച്ച രാജ്സ്ഥാനിലെ മനോഹർപൂർ എന്ന ഗ്രാമത്തിലെ വീട് വളഞ്ഞു അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ജയ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ട്രാൻസിറ്റ് വാറൻറ് അനുവദിക്കുകയും, കേരള പോലീസിന്റെ കഠിന പ്രയത്നത്തെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിൽ എത്തിച്ച പ്രതിയെ പിന്നീട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്റു ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം ഡി സി പി ശ്രീ ജുവാനപ്പടി മഹേഷ്‌ ഐ പി എസ്സിന്റെ നേത്രത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ ശ്രീ സുൽഫിക്കാർ ന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ശ്രീ ഷമീർ ഖാൻ, ASI ശ്യാം, SCPO മാരായ അരുൺ R, നിഖിൽ ജോർജ്, അജിത് രാജ്, CPO മാരായ ആൽഫിറ്റ് ആൻഡ്രൂസ്, ശറഫുദ്ധീൻ പി എസ് എന്നിവർ അടങ്ങുന്ന സംഘമാണ് പതിനൊന്നു ദിവസം നീണ്ടു നിന്ന ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടിയത്.

16/12/2024
16/12/2024
16/12/2024

Excited to hear such positive feedback about the Kochi Water Metro! let’s make Kochi a model for modern transport!
🌊🚤
Anand Mahindra

24/10/2024

Before Making a Purchase

1. Research the website: Check if the website is legitimate, has a good reputation, and is well-established.
2. Verify the URL: Ensure the website's URL starts with "https" (not "http") and look for a lock icon in the address bar.
3. Check for contact information: A legitimate website should have a physical address, phone number, and email address.
4. Read reviews and ratings: Look for reviews from other customers to gauge the website's credibility.

During the Shopping Process

1. Be cautious of low prices: If prices are significantly lower than elsewhere, it may be a scam.
2. Watch for spelling and grammar mistakes: Legitimate websites usually have professional content.
3. Don't provide unnecessary information: Only provide required information, such as name, address, and payment details.
4. Use secure payment methods: Opt for credit cards or payment services like PayPal, which offer some level of protection.

Red Flags to Watch Out For

1. Urgency tactics: Be wary of limited-time offers or pressure to make a quick decision.
2. Request for payment outside the website: Scammers may ask you to pay via wire transfer or other unsecure methods.
3. No clear return or refund policy: Legitimate websites should have a clear return and refund process.

Additional Tips

1. Use antivirus software: Keep your device protected from malware.
2. Use strong passwords: Avoid using the same password across multiple websites.
3. Keep your browser and operating system up-to-date: Ensure you have the latest security patches.

Victims of online financial fraud call 1930 immediately and complain about any cybercrime at www.cybercrime.gov.in

24/10/2024
10/10/2024

കൊറിയർ സർവ്വീസ് സ്ഥാപനത്തിലെ സ്റ്റാഫ് ആണെന്ന വ്യജേന പരാതിക്കാരനെ വിളിച്ച് പരാതിക്കാരന്റെ പേരിൽ മുംബൈയിലുള്ള വിലാസത്തിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് നിയമവിരുദ്ധമായി ATM Cards, Laptop, Cash, M**A, എന്നീ വസ്തുക്കൾ അയച്ചിട്ടുണ്ടെന്ന് അറിച്ചതിന് ശേഷം ഫോണിൽ വിളിച്ച് മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥനാണെന്നും, ഈ കാര്യത്തിന് CBI കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് പരാതിക്കാരന്റെ പേരിലുള്ള അക്കൗണ്ട് കോടതിയിൽ വെരിഫൈ ചെയ്യുന്നതിനുള്ള തുകയായി നോട്ടറിയുടെ ബാങ്ക് അക്കൗണ്ട് എന്ന് പറഞ്ഞ് നൽകിയ അക്കൗണ്ടിലേയ്ക്ക് പരാതിക്കാരൻെറ അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തോളം രൂപ പറ്റിച്ചെടുത്ത കേസ്സിലേക്ക് മുഹമ്മദ് തുഫൈൽ.കെ.പി, C/o നാസിർ എ.പി, കെയ്താപ്പറമ്പിൽ ഹൗസ്, മണിപ്പുറം പോസ്റ്റ്, വാവാട് ഗ്രാമം, കൊടുവള്ളി, കോഴിക്കോട് എന്നയാളെ കോഴിക്കോട് നിന്നും കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിനായി പോലീസിന്റെ നിർദ്ദേശാനുസരണം 1930 നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലും സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ രജിസ്റ്റർ ചെയ്തിനെ തുടർന്ന് എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നതും, കേസ്സ് കാര്യക്ഷമമാക്കുന്നതിനായി കൊച്ചി സിറ്റി സൈബർ പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു..
തുടർന്ന് സൈബർ പോലീസ് ബാങ്ക് അക്കൗണ്ട് ട്രാൻസാക്ഷനുകളുടെയും സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുള്ളതും, സൈബർ ഓപ്പറേഷൻസ് എസ്.പി.ശ്രീ.ഹരിശങ്കർ ഐ.പി.എസ്. അവർകളുടെ നിർദ്ദേശാനുസരണം തുടർനടപടി സ്വീകരിക്കുകയുമായിരുന്നു.
ട്രാൻസാക്ഷനുകളുടെയും, ഫോൺ നമ്പരുകളുടെ ഡീറ്റെയിലുകളുമായി ബന്ധപ്പെട്ട വിശദമായ പരിശോധനയിൽ പ്രതി കോഴിക്കോട്ടുള്ള മുഹമ്മദ് തുഫൈൽ ആണെന്ന് ബോധ്യപ്പെട്ടതിനെ തൂടർന്ന് കൊച്ചി സിറ്റി കമ്മീഷണർ ആന്റ് ഡി.ഐ.ജി ശ്രീ.പുട്ട വിമലാദിത്യ IPS അവർകളുടെ പ്രത്യേക നിർദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ K S IPS അവർകളുടെയും അസ്സി. കമ്മീഷണർ മുരളി എം.കെ.യുടെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുഹമ്മദ് തുഫൈലിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടറായ രൂപേഷ് കെ.ആർ., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ ജോർജ്ജ്, അജിത് ബാലചന്ദ്രൻ, ആൽഫിറ്റ് ആൻഡ്രൂസ്, ദീപ പിഎക്സ് എന്നിവരുള്ള ടീം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ്സിന്റെ തൂടർ അന്വേഷണം ദ്രുതഗതിയിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പോലീസ് അറിയിച്ചു.

10/10/2024

ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ നിങ്ങൾക്കും കിട്ടിയിട്ടുണ്ടാവും.

നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്. രണ്ട് തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും വിലാസം അപൂർണമായതിനാല്‍ അതിന് സാധിച്ചില്ല. 48 മണിക്കൂറിനുള്ളില്‍ വിലാസം അപ്ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം പാക്കേജ് തിരികെ അയക്കുന്നതാണ്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(ലിങ്ക്) അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളി പാക്കേജ് വീണ്ടും ഡെലിവറി ചെയ്യുന്നതാണ്. എന്നാണ് സന്ദേശം

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഇന്ത്യാ പോസ്റ്റ് വെബ് സൈറ്റിനു സമാനമായ ഒരു വ്യാജ വെബ്സൈറ്റിലേക്കാണ് പോവുക. ഒരു ട്രാക്കിങ് ഐ.ഡിയും ഡെലിവറി പരാജയപ്പെട്ട നോട്ടിഫിക്കേഷനും അതില്‍ കാണാം. ഒപ്പം വിലാസം അപ്ഡേറ്റ് ചെയ്യാനും ആവശ്യപ്പെടും.

സന്ദേശങ്ങളുടെ ആധികാരികത ആദ്യം ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ പരാതിപ്പെടുക.
വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ലിങ്കുകളിലും, അപരിചിതർ അയക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക.
വെബ്സൈറ്റുകളിലെയും സന്ദേശങ്ങളിലേയും ഭാഷയിലെ വ്യാകരണ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക.
ഇന്ത്യാ പോസ്റ്റിന്റെ ഈ സന്ദേശം ലഭിച്ചാല്‍ നിങ്ങള്‍ക്ക് ശരിക്കും ഒരു പാക്കേജ് വരാനുണ്ടോ എന്ന് പരിശോധിക്കുക.
നിങ്ങളുടെ അറിവില്‍ ഒരു പാക്കേജ് വരാനില്ലെങ്കില്‍, അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ വിവരം അന്വേഷിക്കുക
ലിങ്കുകള്‍ യഥാർത്ഥ് വെബ്സൈറ്റിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.
തട്ടിപ്പിന് ഇരയായെന്ന് മനസിലായാല്‍ 1930 വിളിച്ച്‌ വേഗം തന്നെ പരാതി നൽകുക

10/10/2024

സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹ്യമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ രീതി, അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൌണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക്
ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.

ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ നമ്മുടെ മക്കളും യുവതലമുറയും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

10/10/2024

പോക്കറ്റ് മണിക്കായി കെണിയിൽ പെടാതെ നോക്കണേ

തട്ടിപ്പിന്റെ പുതിയ രീതി

വിദ്യാർത്ഥികൾക്ക് പോക്കറ്റ് മണിയുമായാണ് സൈബർ ഫ്രോഡുകൾ ഇത്തവണ രംഗത്ത് എത്തുന്നത്. പതിനായിരങ്ങൾ പോക്കറ്റ് മണി ആയി നൽകുമ്പോൾ വിദ്യാർത്ഥികൾ പകരം നൽകേണ്ടത് അവരുടെ ബാങ്ക് ഡീറ്റെയിൽസ് മാത്രം. തങ്ങളുടെ പണമില്ലാത്ത ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നൽകിയാൽ എന്താണ് നഷ്ടപെടാനുള്ളത് എന്നോർത്ത് ധൈര്യസമേതമാണ് അവർ അക്കൗണ്ട് ഡീറ്റെയിൽസ് സൈബർ ഫ്രോഡുകൾക്ക് കൈമാറിയത്. പകരം കിട്ടുന്ന പോക്കറ്റ് മണിയെ മാത്രം ലക്ഷ്യം വച്ചപ്പോൾ വരാൻ പോകുന്ന ഭവിഷത്തിനെകുറിച്ച് അവർ ചിന്ദിക്കുന്നില്ല. നോർത്ത് ഇന്ത്യയിൽ ഇത്തരത്തിൽ പോക്കറ്റ് മണിക്കു പകരം വിദ്യാർത്ഥികളുടെ അക്കൗണ്ട് ഡീറ്റെയിൽസ് വാങ്ങി സൈബർ തട്ടിപ്പുക്കാർ അവർ തട്ടിയെടുത്ത തുകകൾ ഇത്തരം അക്കൗണ്ടുകൾ വഴി കൈമാറപ്പെടുന്നു. തട്ടിപ്പുകാർക്ക് സൈബർ പോലീസിൻെറ പിടിയിൽ നിന്നും രക്ഷനേടാനായി കണ്ടെത്തുന്ന പുതിയ വഴികൾ ആണ് ഇത്. ഇത് മൂലം പോലീസ് പിടിയിൽ ആകുന്നത് പാവം വിദ്യാർഥികളാണ്.
തങ്ങളുടെ അക്കൗണ്ടിൽ വരുന്ന ലക്ഷങ്ങളേയും കോടികളേയും കുറിച്ച് അവർ യാതൊരു അറിവും ഉണ്ടാകില്ല. അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വരെ ഇവർ മാറ്റുന്നതിനാൽ അക്കൗണ്ട് വഴി നടക്കുന്ന പണമിടപാടുകളുടെ നോട്ടിഫിക്കേഷനോ മെസ്സേജോ വിദ്യാർത്ഥികൾക്ക് വരുകയും ഇല്ല. സൈബർ പോലീസുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് ഇവർക്ക് പറ്റിയ അബദ്ധവും സൈബർ തട്ടിപ്പുകാരുടെ കെണിയെകുറിച്ചും വിദ്യാർഥികൾക്ക് മനസ്സിലായത്.

വിദ്യാർത്ഥികൾ കരുതിയിരിക്കുക. പോക്കറ്റ് മണി എന്ന പുതിയ കെണിയിൽ വീണ് സൈബർ കുറ്റകൃത്യത്തിൽ പങ്കാളികളാകാതിരിക്കുക.

ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ നമ്മുടെ മക്കളും യുവതലമുറയും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Address

Door No. VIII/493 , LIGHT HOUSE Road, SOUTH PUTHUVYPE
Kochi
PIN-682508

Alerts

Be the first to know and let us send you an email when IDEAL IDEAS Events and Promotions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IDEAL IDEAS Events and Promotions:

Share

Category