12/05/2026
ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ് ഫാമിലി....
ലോകത്തിലെ കേടായ ഏത് ഇലക്ട്രോണിക്സ് സാധനങ്ങളും ഇവരുടെ അടുക്കൽ കൊണ്ടുപോയി കൊടുത്താൽ മതി , ശരിയാക്കി തന്നിരിക്കും.
വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം അരീക്കുഴ വെളിയിൽ കെ. എസ് ചന്ദ്രൻ, സരസ്വതി വിദ്യാ ഭവനിൽ വിദ്യാലയത്തിൽ ഹിന്ദി അധ്യാപികയായിരുന്ന അജിത ചന്ദ്രൻ എന്നീ ദമ്പതികൾ ഇവിടെയാണ് ഇരിക്കുന്നത്.
തൊടുപുഴ ചൂരാപ്പുഴ ടവേഴ്സിന്റെ രണ്ടാം നിലയിലുള്ള ഹൈടെക് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലാണ് ഇവർ.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ വീട്ടിൽ കേടാകുന്ന ഉപകരണങ്ങൾ സ്വയം സർവീസ് ചെയ്തുകൊണ്ടായിരുന്നു തുടക്കം.തുടർന്ന് അയൽപക്ക വീടുകളിലെ ശരിയാക്കി തുടങ്ങി. ന്യൂമാൻ കോളേജിലെ പ്രീഡിഗ്രി പഠനശേഷം, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് ടി വി റിപ്പയറിംഗ് ഡിപ്ലോമ കോഴ്സ് പാസായി തുടക്കമിട്ടതാണ് ഈ ഒരു മേഖലയിലെ പ്രവർത്തനം.
ആദ്യ കാലഘട്ടങ്ങളിൽ റിപ്പയർ ചെയ്യുന്നതിനായി മേലുകാവിലും സമീപപ്രദേശങ്ങളിലും വന്നിട്ടുണ്ട്.
തുടർന്ന് തൊടുപുഴ കോലാനിയിൽ സ്ഥാപനം തുടങ്ങി. തുടർന്ന് തൊടുപുഴയിലേക്ക് മാറിയപ്പോൾ ഈ മേഖലയിൽ 38 വർഷം പൂർത്തിയാവുന്നു. ഇടുക്കി ഇലക്ട്രോണിക്സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി പദവിയും അലങ്കരിച്ചിട്ടുണ്ട്.
ഹൈടെക്കിൽ ഒരാൾ വിൽക്കുമ്പോൾ ഒരാൾ കാശ് വാങ്ങും ഒരാൾ കാശ് വാങ്ങുമ്പോൾ മറ്റെയാൾ റിപ്പയർ ചെയ്യും.
38 വർഷമായി ഈ സ്നേഹ ദമ്പതികൾ ഇലക്ട്രോണിക്സുമായി പ്രണയത്തിൽ ആയിട്ട്.
ഈ പ്രണയ വല്ലരിയിൽ അനന്തു അഭിലാഷ് എന്നീ രണ്ട് ആൺമക്കളും ഉണ്ട്. ഇവരിൽ ഒരാൾ പിതാവിൻ്റെ പാതയിൽ ഇലക്ട്രോണിക്സ് ഫീൽഡിലാണ്, എന്നാൽ ഇളയ മകൻ അഭിലാഷ് മെയിൽ നേഴ്സുമാണ്.
സാധാരണ ഇലക്ട്രോണിക്സ് മേഖലയിലുള്ള ആളുകളിൽ നിന്നും വ്യത്യസ്തമായി ചന്ദ്രൻ ചേട്ടൻ സ്വന്തമായി രൂപകൽപ്പന ചെയ്യുന്ന ഇലക്ട്രോണിക് ബോർഡുകളും എൽഇഡി ബൾബുകളും ഹെഡ്സെറ്റുകളുമൊക്കെ സ്വന്തം ബ്രാൻഡായി സ്വന്തം കൈ കൊണ്ടാണ് ഒരുക്കുന്നത്.
കേരളത്തിലെ പ്രമുഖമായ ഐഇഎൽടിഎസ് ട്രെയിനിംഗ് കേന്ദ്രങ്ങളിലെ ലിസണിംഗ് ലാബും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.
ഇതിൻ്റെ ഭാഗമായി ഓരോ വിദ്യാർത്ഥികൾക്കും വേണ്ടി പ്രത്യേകമായി ഉപയോഗിക്കുവാൻ നൂറ് കണക്കിന് മൈക്രോഫോൺ സൗകര്യമുള്ള ഹെഡ്സെറ്റുകളും സ്വന്തമായി നിർമ്മിച്ചു നൽകിയിട്ടുണ്ട്.
ലോകത്തിലെ ഏത് ബ്രാൻഡഡ് ട്രോളി സ്പീക്കറുകളും കേടായിക്കഴിഞ്ഞാൽ ഇവിടെ എത്തിച്ചാൽ മതി ചന്ദ്രൻ ചേട്ടൻ കുറഞ്ഞ വിലയ്ക്ക് ശരിയാക്കി തരും.
പാട്ടുപാടാൻ ആഗ്രഹിക്കുന്നവർക്കും കുട്ടികൾക്കും കേവലം 1600 രൂപയ്ക്ക് എക്കോ സൗകര്യത്തോടുകൂടി
രണ്ട് മൈക്കുകൾ കണക്ട് ചെയ്യാവുന്നതും ബ്ലൂടൂത്ത് ഇട്ട് കരോക്കെ പാടാവുന്നതുമായ ചന്ദ്രൻ ചേട്ടൻ സ്വയം തയ്യാറാക്കുന്ന കരോക്കെ സിസ്റ്റം റെഡിയാക്കി നൽകും. ഇത് വീട്ടിലുള്ള ഏത് സ്പീക്കറുമായും മ്യൂസിക് സിസ്റ്റവും ആയും കണക്ട് ചെയ്യുവാൻ ആകും.
അതുപോലെതന്നെ അന്ധ ഗായകർക്കും വഴിയോര കച്ചവടക്കാർക്കും സൗണ്ട് സിസ്റ്റവും, എൽഇഡി ബൾബുകളും പ്രവർത്തിപ്പിച്ച് തങ്ങളുടെ ജീവിതമാർഗം കണ്ടെത്തുന്നതിന് വേണ്ടി സമയം വൈദ്യുതി നൽകുന്ന പവർ ബാങ്കുകളും സോളാർ ചാർജറും നിർമ്മിച്ചു നൽകുന്നുണ്ട്. കറണ്ട് പോയാലും പേടിക്കേണ്ട, വീട്ടിൽ പോയി ചാർജ് ചെയ്തു കൊണ്ടുവരേണ്ട ബുദ്ധിമുട്ടും ഇല്ല.
പ്രവർത്തനരഹിതമായ ഇൻഡക്ഷൻ കുക്കറുകൾ കുറഞ്ഞ തുകയ്ക്ക് റിപ്പയർ ചെയ്തു നൽകലാണ് മറ്റൊരു ഹോബി. മൈക്രോവേവ് ഓവൻ, കൂടാതെ, എൽഇഡി ടിവി റിപ്പയറിങ്ങിലും എക്സ്പെർട്ട് ആണ്.
കൂടാതെ ഇലക്ട്രോണിക്സ് മേഖലയിലെ ഏത് സർക്യൂട്ട് ബോർഡുകളും പാർട്സുകളും സർവ്വീസിംഗും ഇവിടെ ലഭ്യമാണ്.
കേടായി പോയി എന്ന പേരിൽ ഉപേക്ഷിക്കുന്ന, പാർട്സ് ലഭ്യമല്ലാത്ത ഏതൊരു ഇലക്ട്രോണിക് ഉപകരണവും ചന്ദ്രൻ ചേട്ടൻ്റെ കൈതൊട്ടുകഴിഞ്ഞാൽ ശരിയായിരിക്കും അതും തീരെ കുറഞ്ഞ ചെലവിൽ. തിരക്കുകൾക്ക് നടുവിലും തൻ്റെ മുൻപിൽ എത്തുന്ന ഒരു ആവശ്യക്കാരനും സൗഹൃദം നൽകിയും സഹായഹസ്തമായും ചന്ദ്രൻ ചേട്ടനും ചേച്ചിയും ഒപ്പമുണ്ട്.
ഫോൺ: കെ.എസ് ചന്ദ്രൻ
994 654 9228
മനോജ് മേലുകാവ്