13/07/2020
https://youtu.be/fCrt9yiGoWQ
എല്ലുകറി ....ഈ വിഭവത്തിനു ഒരുപാടു കഥകൾ പറയാനുണ്ടാകും തീർച്ച .പണ്ടുകാലത്തു ഇറച്ചിക്കടയിൽ വെട്ടോരി ..എന്നുപറയുന്നഒരു തരം ഇറച്ചിയുണ്ടായിരുന്നു .അതുവാങ്ങാൻ വരുന്നവർ കടയിൽനിന്നും അല്പം മാറിനിൽകുക പതിവാണ് കാരണം ഇറച്ചിവില്പനക്കു ശേഷമാണു ഇതിന്റെ വില്പന .പൊടിയിറച്ചിയും എല്ലും മറ്റും ചേർന്നതാണ് സംഭവം .അതും വീട്ടിലെ ചുറ്റുവട്ടത്തുനിന്നും കിട്ടുന്ന കാച്ചിലും ചേമ്പും കപ്പയും ഒക്കെയിട്ട് ഉണ്ടാകുന്ന വിഭവമാണ് എല്ലുകറി ഇതിന്റെ രുചി ഒന്നുവേറെതന്നെയാണ് .പുതു തലമുറയ്ക്ക് പരിചയമുണ്ടാകണമെന്നില്ല .തീർച്ചയായും നമ്മുടെ കുട്ടികൾക്ക് ഇത്തരം വിഭവങ്ങളും കഥകളും പരിചയപെടുത്തുമല്ലോ ...സ്നേഹത്തോടെ
നൗഫൽ അൽ അമീൻ .