പ്രിയ സുഹൃത്തേ..
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.അനുദിനം മാറിമറിയുന്ന ആധുനിക ലോകത്തിൽ യുവത്വത്തിന്റെ പ്രസ്കതി ഇന്ന് വളരെ വലുതാണ് .അതുകൊണ്ടു തന്നെ വിവാഹ ജീവിതത്തെക്കുറിച്ചും നമ്മുടെ കാഴ്ചപ്പാടുകൾ മറ്റെന്തിനേക്കാളും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് .യുവത്വത്തിന്റെ ആരംഭത്തിൽ തന്നെ വിവാഹ സങ്കല്പങ്ങളെകുറിച്ചും ഭാവിയിലെ ഇണ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും സ്വാപ്നങ്ങളും,പ്ര
തീക്ഷകളും അവന്റെ ഹൃദയങ്ങളെ തൊട്ടുതലോടി തുടങ്ങും.പക്ക്വതയിൽ വളരുമ്പോൾ അവന്റെ സ്വാപ്നങ്ങളും കൂടുതൽ നിറമുള്ളതാകുന്നു .ഈ ഒരു സ്വാപ്നമാണ് അവരെ ദാമ്പത്യ ജീവിതത്തിലേക്ക് നയിക്കുന്നത് .മാറിവരുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ അനുയോജ്യരായ വധുവരന്മാരെ തിരഞ്ഞെടുക്കുവാൻ ഏറെ പ്രയാസപ്പെടുകയാണ് നമ്മളിൽ പലരും,ഈ ആധുനിക കാലഘട്ടത്തിൽ നിങ്ങളുടെ സുന്ദര സ്വാപ്നങ്ങൾക്കനുസരിച് ഒരു നല്ല ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാനാണ് Wedline Matrimony നിങ്ങൾക്കൊപ്പമെത്തുന്നത്.
ജീവിത പങ്കാളിയെകുറിച്ച്സുന്ദരസ്വാപ്നങ്ങളില്ലാത്ത വ്യ്കതികളില്ല. ആ സ്വാപ്നങ്ങളെ മുഴുവൻ മാനിച്ചുകൊണ്ട് കുടുംബം,സ്വാഭാവം,സംസ്കാരം,പക്ക്വത,ആരോഗ്യം,ജീവിതസാഹചര്യങ്ങൾ എന്നിവ പരിഗണിച് ഉത്തമ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാൻ സഹായിക്കുകയാണ് Wedline Matrimony യുടെ ലക്‌ഷ്യം.
2007 ജനുവരി 12നുമലബാറിൽകേന്ദ്രികൃതമായി ചെറുപുഴയിൽ സ്ഥാപിതമായ Wedline matimony യിലൂടെ കേരളത്തിനകത്തും പുറത്തുമായി നിരവധി വിവാഹങ്ങൾ നടത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഇന്ന് കേരളത്തിൽ ഒരുപാട് വെബ്പോർട്ടലുകൾ ഉണ്ടാവാം എന്നാൽ അതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായി കുടുംബ ജീവിതത്തിന്റെ നല്ല കാഴ്ചപ്പാടുകൾ സാധ്യമാക്കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം .ഈ ഒരു വ്യത്യസ്തയാണ് Wedline matimony യിലൂടെ നിങ്ങൾക്ക് അനുഭവ സാധ്യമാക്കുന്നത്.
ഞങ്ങളിലൂടെരജിസ്റ്റർചെയ്യുന്നവിവാഹാർത്ഥികളെ നേരിൽ കണ്ടു അവരുമായി
ആശയവിനിമയം നടത്തുവാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.ഒരു പരിധിവരെ കുടുംബജീവിതത്തിൽആത്മീയതയുടെയും,മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചു ബോധവത്കരിക്കാനും ഒരുപരിധിവരെ ഞങ്ങളുടെ പ്രഗത്ഭരായ സ്റ്റാഫുകളിലൂടെ സാധ്യമാകുന്നു.വിപുലമായ ഞങളുടെ നെറ്റവർക്ക് സംവിധാനം വധുവരന്മാരെ കുറിച്ചും,അവരുടെ കുടുംബങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും,വ്യക്തമായ അനേഷണങ്ങൾക്കും കൂടുതൽ സഹായിക്കുന്നു എന്നതും ഞങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്നു.അതുകൊണ്ടു തന്നെ ഓരോ വധുവരന്മാർക്കും അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുവാൻ എളുപ്പം സാധിക്കാറുമുണ്ട് .
പക്ക്വതയും,പരിചയ സമ്പന്നരായ മാനേജ്മെന്റും അതിലുപരിയായി പരിചയ സമ്പന്നരായ സ്റ്റാഫുകളും Wedline Matrimony യിലൂടെ നൽകുന്ന സേവനങ്ങൾ നിരവധിയാണ് .ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികളും,അവരുടെ കുടുംബങ്ങളുമായും നല്ല ആത്മബന്ധങ്ങൾ സ്ഥാപിക്കാനും താങ്ങും തണലുമായി അവരിൽ ഒരാളായി നിൽക്കുവാനും ഞങ്ങൾക്ക് കഴിയുന്നുഎന്നത് ദൈവം ഞങ്ങൾക്ക് നൽകിയ തലന്തായി ഞങ്ങൾ എന്നും നന്ദിയോടെ ഓർക്കുന്നു.നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സ്നേഹവും പ്രോത്സാഹനവും മാത്രമാണ് Wedline Matrimony എന്ന സ്ഥാപനത്തെ കൈപിടിച്ചു മുൻപോട്ടു നടത്തുന്നത് എന്ന് എടുത്തുപറയാതിരിക്കാനാവില്ല.ഒരു നല്ല കുടുംബജീവിതം പടുത്തുയർത്തുന്നതിനായി നമുക്കൊരുമിച്ചു കരങ്ങൾ കോർക്കാം ...
സ്നേഹത്തോടെ.. Siju Joseph
Managing Director .