26/11/2022
റോയ് (Sound engineer)ഓർമ്മയായി.
എൺപത് , തൊണ്ണൂറുകളിലെ open air ഗാനമേള സദസ്സുകൾ.
പതിനായിരത്തിലധികം കാണികൾ, അതും വേദികൾക്ക് 360 ഡിഗ്രി ചുറ്റുമായി.
കഷ്ടിച്ച് 6000, 8000 വാട്ട്സ് ഔട്ട്പുട്ട് മാത്രം പവർ ഉള്ള സൗണ്ട് സിസ്റ്റം .
ഇന്നത്തെ in ear monitors പോയിട്ട് stage monitors പോലുമില്ലാതിരുന്ന കാലം.
പഴയ റോളൻ്റ് 16 ചാനൽ console . അതിന് പുറകിൽ തലയിൽ ഒരു കമ്പിളിത്തൊപ്പിയുമിട്ട് റോയ് ഉണ്ടെങ്കിൽ ഞാനും ഓർക്കസ്ട്രയും ഒന്നും അറിയണ്ട. എല്ലാം അവൻ നോക്കിക്കോളും. അങ്ങനെ എത്രയെത്ര രാത്രികൾ ഞങ്ങൾ സംഗീതം നിറച്ച് വെളുപ്പിച്ചിരിക്കുന്നു!
ശീതീകരിച്ച സ്റ്റുഡിയോ ഉൾക്കളങ്ങളിൽ നിന്ന് സംഗീതം തുറസ്സായ വലിയ മൈതാനങ്ങളിലേക്ക് നീങ്ങുമ്പോൾ, സൗണ്ട് എൻജിനീയറിന് മുൻപിൽ വെല്ലുവിളികൾ ഏറെ! ഓരോ പാട്ടും റോയിക്ക് ഹൃദിസ്ഥമായിരുന്നു. പാട്ടുകാരൻ്റെ ശബ്ദം ഉച്ചസ്ഥായിയിലേക്കും low ranges ലേയ്ക്കും സഞ്ചരിക്കുമ്പോൾ, റോയ് അതിനനുസൃതമായി കൺസോളിൽ midrange, low bass കൃത്യമായി ആക്ടിവേറ്റ് ചെയ്യും. ഓർക്കസ്ട്രയും പാട്ടുകാരും സംരക്ഷിതമായ ഒരു ഉയർന്ന പോഡിയത്തിലായിരിക്കുമ്പോൾ, താഴെ, പൊതുജനമദ്ധ്യത്തിൽ കൺസോളിന് പുറകിലാണ് റോയ് . വേദിയുടെ ഏറ്റവും പുറകിൽ ശബ്ദം കേട്ടില്ലെങ്കിൽ ആദ്യം ആരോപണം ഉയർത്തുന്നത് സൗണ്ട് എൻജിനീയർക്ക് നേരെയാണ്. മദ്യപന്മാരും, കുട്ടികളും ഒന്നും തൻ്റെ ഹൃദയമായ sound console നെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. കോരിച്ചൊരിയുന്ന മഴയത്ത്, നനഞ്ഞ് കുതിർന്ന റോയി, console-ന് മേൽ ഒരു ടാർപ്പാളിൻ ഷീററ് മൂടി, ഒരു കയ്യിൽ എരിയുന്ന സിഗററുമായി പ്രവർത്തിക്കുന്ന കാഴ്ച, കുറച്ചകലെ മേൽക്കൂരയുള്ള സ്റേറജിൽ സുരക്ഷിതനായി പാടുമ്പോൾ ആരാധനയോടെ നോക്കി കണ്ടിരുന്നു.
Roy, i will dearly miss you, dear bro. VG.
https://www.facebook.com/tennyson.chinnappan?mibextid=ZbWKwL
https://www.facebook.com/mohan.keyboard?mibextid=ZbWKwL