Magician Shaju Kadakkal

Magician Shaju Kadakkal Life is a beautiful magic.

I am a Magician.I love magic and promote it as a medium to convey ideas/ awareness. 'MAGIC WITH A MISSION' is our motto.I am performing the art of magic since 1992 January 1st.

20/02/2026
സ്നേഹപൂർവം...
16/02/2026

സ്നേഹപൂർവം...

സൗഹൃദത്തിന്റെ മധുരം കലർന്ന 'ഗുരുശ്രേഷ്ഠ' നിമിഷം! ❤️🏆​കാലത്തിന്റെ വിസ്മയകരമായ ഒരു മടക്കയാത്രയായിരുന്നു ആ നിമിഷം! വർഷങ്ങൾക...
15/02/2026

സൗഹൃദത്തിന്റെ മധുരം കലർന്ന 'ഗുരുശ്രേഷ്ഠ' നിമിഷം! ❤️🏆

​കാലത്തിന്റെ വിസ്മയകരമായ ഒരു മടക്കയാത്രയായിരുന്നു ആ നിമിഷം! വർഷങ്ങൾക്കുമുൻപ് ഒരേ സ്കൂൾ മുറ്റത്ത് കൈകോർത്തു നടന്നവർ, ഒരേ നാടകവേദികളിൽ ആവേശത്തോടെ വേഷമിട്ടവർ... ഇന്ന് കാലങ്ങൾക്കിപ്പുറം സംസ്ഥാനതലത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കുള്ള ഗുരുശ്രേഷ്ഠപുരസ്കാരം ഒരേ വേദിയിൽ ഒന്നിച്ച് ഏറ്റുവാങ്ങുമ്പോൾ, അത് പുരസ്കാര സമർപ്പണത്തിനുമപ്പുറം സൗഹൃദത്തിന്റെ അപൂർവമായൊരു സമാഗമം കൂടിയായി മാറി.

​കൊല്ലം ശാസ്താംകോട്ടയിൽ നടന്ന അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ സംസ്ഥാനതല ചടങ്ങിൽ ബഹു. എൻ. കെ. പ്രേമചന്ദ്രൻ എം.പി. യിൽ നിന്ന് 'ഗുരുശ്രേഷ്ഠ പുരസ്കാരം' ഏറ്റുവാങ്ങുമ്പോൾ ആ സന്തോഷത്തിന് ഇരട്ടിമധുരം നൽകിയത് തൊട്ടടുത്തു നിന്ന ആ രണ്ടു മുഖങ്ങളാണ്.
​ചിങ്ങേലി ഹൈസ്കൂളിലെ പഴയ നാടകവേദികളിലെ സ്ഥിരസാന്നിധ്യവും പ്രിയസുഹൃത്തുമായ സുനിൽകുമാറും (ജി. എച്ച്. എസ്. എസ്. കുളത്തൂപ്പുഴ), പ്രിയപ്പെട്ട കൂട്ടുകാരി ഗ്ലീനയും (ജി. എച്ച്. എസ്. എസ്. കുമ്മിൾ) ഈ ആദരം പങ്കിടാൻ ഒപ്പമുണ്ടായിരുന്നു എന്നത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. വ്യക്തിപരമായി എനിക്കും ഞങ്ങൾ പ്രതിനിധീകരിക്കുന്ന വിദ്യാലയങ്ങൾക്കും ഞങ്ങളുടെ നാടിനും ഈ പുരസ്കാരം ഒരുപോലെ അഭിമാനമായി മാറുന്നു.

അധ്യാപനമെന്ന മഹത്തായ കർമ്മത്തെ മായാജാലവിസ്മയങ്ങൾക്കൊപ്പം നെഞ്ചോടു ചേർക്കാൻ എനിക്ക് കരുത്തു നൽകുന്നത് നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും കൂടിയാണ്. ഈ യാത്രയിൽ കൂടെ നിൽക്കുന്ന എല്ലാ സൗഹൃദങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️✨

നാളെ ഈ അധ്യാപകപുരസ്കാരം ഏറ്റുവാങ്ങുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. 🙏🥰
13/02/2026

നാളെ ഈ അധ്യാപകപുരസ്കാരം ഏറ്റുവാങ്ങുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. 🙏🥰

ട്രെൻഡിനൊപ്പം... ഇതുകൂടി ഇവിടെ കിടന്നോട്ടെ.🥰
12/02/2026

ട്രെൻഡിനൊപ്പം... ഇതുകൂടി ഇവിടെ കിടന്നോട്ടെ.🥰

ട്രെൻഡിനൊപ്പം... ഇതിവിടെ കിടന്നോട്ടെ.🥰🧡🩶🖤💙🩵💜💓💓🩷❤️🧡🩶🖤💙🩵💜
11/02/2026

ട്രെൻഡിനൊപ്പം... ഇതിവിടെ കിടന്നോട്ടെ.🥰
🧡🩶🖤💙🩵💜💓💓🩷❤️🧡🩶🖤💙🩵💜

09/02/2026

മിത്രേട്ടൻ: എന്റെ ഗുരുനാഥൻ, ജ്യേഷ്ഠസഹോദരൻ, എന്റെ വിസ്മയം! ✨🙏

​ചില ബന്ധങ്ങൾ കാലത്തിനും അപ്പുറമാണ്. എനിക്ക് മജീഷ്യൻ പി. എം. മിത്ര P M Mithra Mithra അഥവാ എന്റെ പ്രിയപ്പെട്ട മിത്രേട്ടൻ വെറുമൊരു മജീഷ്യൻ മാത്രമല്ല, എന്റെ മാന്ത്രികയാത്രയുടെ അടിത്തറയാണ്.

​ഇന്ന് മിത്രേട്ടന്റെ അതിമനോഹരമായ ഇല്യൂഷൻ ഷോ കാണാനായി കൊല്ലത്തുനിന്നു തിരുവല്ല വരെ എത്തിയത് വെറുമൊരു കാഴ്ചക്കാരനായല്ല, ആ മാന്ത്രികതയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്. 1987-ൽ, കടയ്ക്കൽ ടൗണിലെ മോഹൻ ടാക്കീസിൽ, അദ്ദേഹം സ്റ്റേജിൽ തീർത്ത വിസ്മയങ്ങൾ കണ്ട് അന്തംവിട്ടിരുന്ന ആ പഴയ ബാലനാണ് മജീഷ്യൻ ഷാജു കടയ്ക്കൽ എന്ന ഈയുള്ളവൻ. മിത്രേട്ടന്റെ ആ ഷോയാണ് എന്നിലെ കലാകാരനെ ഉണർത്തിയത്. 'ഏട്ടാ' എന്ന് വിളിക്കാനുള്ള ആ സ്വാതന്ത്ര്യവും അദ്ദേഹത്തിന്റെ സ്നേഹവുമാണ് ഇത്രയും കാലം എനിക്ക് കരുത്തായതും.

​പ്രിയസുഹൃത്തും മജീഷ്യനും എന്നെപ്പോലെതന്നെ മിത്രേട്ടന്റെ വലിയൊരു ആരാധകനുമായ സുനിൽ മാസ്മരയും മജീഷ്യൻ ശാന്തകുമാർ സാറും ഈ യാത്രയിൽ എന്റെ ഒപ്പമുണ്ടായിരുന്നു. റോയി കുട്ടനാടും അജയ് തിരുവല്ലയും ഷോ കാണാനുണ്ടായിരുന്നു. മിത്രേട്ടൻ ഇന്നും ആ പഴയ ചുറുചുറുക്കോടെ സ്റ്റേജിൽ മാജിക് ചെയ്യുന്നത് കാണുമ്പോൾ ഒരു പുതിയ പാഠം പഠിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ നോക്കിയിരുന്നുപോയി.

മാജിക്കിന് പഴയതെന്നും പുതിയതെന്നുമുള്ള വ്യത്യാസമില്ലെന്നും സോഷ്യൽ മീഡിയ സജീവമായിട്ടും ഇന്നും യഥാർഥ കലാകാരനെ ജനം അംഗീകരിക്കുന്നു എന്നുമുള്ളതിന്റെ തെളിവായിരുന്നു ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സും ആദ്യന്തം നിറഞ്ഞുനിന്ന കൈയടിയും!!

​കഴിഞ്ഞ 39 വർഷങ്ങളായി ഈ കലയോടുള്ള എന്റെ അഭിനിവേശം നിലനിൽക്കുന്നതിൽ മിത്രേട്ടൻ പകർന്നുതരുന്ന ഈ ആവേശത്തിനു വലിയ പങ്കുണ്ട്. എന്റെ കരിയറിലെ ഓരോ വിജയവും എന്റെ ഗുരുനാഥനും ജ്യേഷ്ഠതുല്യനുമായ മിത്രേട്ടന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു. സ്നേഹം, ബഹുമാനം... അതിലേറെ കടപ്പാട്! ❤️🎩

വിനയപൂർവം,

മജിഷ്യൻ
ഷാജു കടയ്ക്കൽ

27/01/2026

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയപതാക ഉയർത്തേണ്ടത് എങ്ങനെ ?
അറിയാമോ ഈ കാര്യങ്ങൾ ?!

Address

School Of Magic, Kadakkal
Kollam
691536.

Telephone

+919447086509

Website

Alerts

Be the first to know and let us send you an email when Magician Shaju Kadakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Magician Shaju Kadakkal:

Share

Category