04/08/2021
പുല്ലുരാംപാറയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തനമാരംഭിക്കുന്നു: തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോരമേഖലയിലെ നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പെട്രോൾ പമ്പ് ഓഗസ്റ്റ് 5 വ്യാഴം രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്‌സി പുളിക്കാട്ട് ഉത്‌ഘാടനം ചെയ്യുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കേണ്ടതിനാൽ വിപുലമായ ഉത്‌ഘാടനചടങ്ങുകൾ ഇല്ലാതെയാണ് പമ്പ് ആരംഭംകുറിക്കുന്നത്. ഈ പ്രസ്ഥാനം ആരംഭിച്ചു, മലയോര കുടിയേറ്റ മേഖലയിലെ ജനങ്ങൾക് ഇന്ധന ആവിശ്യങ്ങൾക്ക് സഹായകരമാകും വിധം അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുവാൻ ഏറെ സഹായിച്ച എല്ലാവർക്കും, ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർക്കും, നന്ദി അറിയിക്കുന്നതായും ഈ പെട്രോൾ പമ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഏവരുടെയും സാനിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്നും പടയാട്ടിൽ ഫ്യുവൽസ് മാനേജ്‌മന്റ് അറിയിച്ചു.